മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താകല്‍, ഐസിസിയില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താക്കലില്‍, അമ്പയറിംഗ് തീരുമാനങ്ങളും സാങ്കേതികവിദ്യയുടെ ഉപയോഗവും സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ആശങ്ക ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു.

രണ്ടാം ടെസ്റ്റിനിടെ, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് റിസ്വാന്റെ ക്യാച്ചിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ആദ്യം റിസ്വാനെ പുറത്താക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, റീപ്ലേയില്‍ പന്ത് റിസ്വാന്റെ ഗ്ലൗസ് സ്ട്രാപ്പില്‍ തട്ടിയതായി കണ്ടെത്തിയതോടെ തീരുമാനം പിന്നീട് ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി.

എന്നിരുന്നാലും, ‘സ്നിക്കോമീറ്റര്‍’ റിസ്വാന്റെ കൈത്തണ്ടയ്ക്ക് മുകളില്‍ സ്‌പൈക്ക് കാണിച്ചതിനെത്തുടര്‍ന്ന് തീരുമാനം മാറ്റിയതില്‍ പാകിസ്ഥാന്‍ ടീം അതൃപ്തി പ്രകടിപ്പിച്ചു. മെല്‍ബണ്‍ ടെസ്റ്റിലെ അമ്പയറിംഗിനെയും സാങ്കേതികവിദ്യയെയും കുറിച്ച് പിസിബി ചെയര്‍മാന്‍ സക്ക അഷ്റഫും ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസും ചര്‍ച്ച ചെയ്തു.

തങ്ങളുടെ ആശങ്കകള്‍ ഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പിസിബി ഒരുങ്ങികയാണ്. വെള്ളിയാഴ്ച എംസിജിയില്‍ നടന്ന മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ടെസ്റ്റിന്റെ ഫലത്തെ സ്വാധീനിച്ച അസ്ഥിരമായ അമ്പയറിംഗിലും സാങ്കേതികവിദ്യയിലും ഹഫീസ് നിരാശ പ്രകടിപ്പിച്ചു.

കളിയില്‍ ഉടനീളം അമ്പയര്‍മാര്‍ ചില പൊരുത്തമില്ലാത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. സഹജാവബോധത്തിലും നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ആശ്രയിക്കുന്ന ഗെയിമാണ് ക്രിക്കറ്റ്. എന്നിരുന്നാലും, കളിക്കുന്ന യഥാര്‍ത്ഥ ഗെയിമിനേക്കാള്‍ ചിലപ്പോള്‍ സാങ്കേതികവിദ്യ മുന്‍ഗണന നല്‍കുമെന്ന് തോന്നുന്നു. ഇത് അഭിസംബോധന ചെയ്യേണ്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു- ഹഫീസ് പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും