ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താക്കലില്‍, അമ്പയറിംഗ് തീരുമാനങ്ങളും സാങ്കേതികവിദ്യയുടെ ഉപയോഗവും സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ആശങ്ക ഉന്നയിക്കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു.
രണ്ടാം ടെസ്റ്റിനിടെ, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് റിസ്വാന്റെ ക്യാച്ചിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ആദ്യം റിസ്വാനെ പുറത്താക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, റീപ്ലേയില്‍ പന്ത് റിസ്വാന്റെ ഗ്ലൗസ് സ്ട്രാപ്പില്‍ തട്ടിയതായി കണ്ടെത്തിയതോടെ തീരുമാനം പിന്നീട് ഓസ്ട്രേലിയയ്ക്ക് അനുകൂലമായി.
Wicket 250 for Pat Cummins! 🎉
The third umpire decided the ball flicked Mohammad Rizwan's sweatband on the way through. #MilestoneMoment | @nrmainsurance | #AUSvPAK pic.twitter.com/vTuDL5DmNB
— cricket.com.au (@cricketcomau) December 29, 2023
എന്നിരുന്നാലും, ‘സ്നിക്കോമീറ്റര്‍’ റിസ്വാന്റെ കൈത്തണ്ടയ്ക്ക് മുകളില്‍ സ്പൈക്ക് കാണിച്ചതിനെത്തുടര്‍ന്ന് തീരുമാനം മാറ്റിയതില്‍ പാകിസ്ഥാന് ടീം അതൃപ്തി പ്രകടിപ്പിച്ചു. മെല്‍ബണ്‍ ടെസ്റ്റിലെ അമ്പയറിംഗിനെയും സാങ്കേതികവിദ്യയെയും കുറിച്ച് പിസിബി ചെയര്മാന് സക്ക അഷ്റഫും ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസും ചര്‍ച്ച ചെയ്തു.
Dismissal of Mohammad Rizwan was fair🤔
.
.#MohammadRizwan #AUSvPAK #PAKvsAUS pic.twitter.com/cQG1Dkw9MP— Rajan pandit (@jaima7017) December 29, 2023
തങ്ങളുടെ ആശങ്കകള്‍ ഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പിസിബി ഒരുങ്ങികയാണ്. വെള്ളിയാഴ്ച എംസിജിയില്‍ നടന്ന മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ടെസ്റ്റിന്റെ ഫലത്തെ സ്വാധീനിച്ച അസ്ഥിരമായ അമ്പയറിംഗിലും സാങ്കേതികവിദ്യയിലും ഹഫീസ് നിരാശ പ്രകടിപ്പിച്ചു.
Read more
കളിയില്‍ ഉടനീളം അമ്പയര്‍മാര്‍ ചില പൊരുത്തമില്ലാത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. സഹജാവബോധത്തിലും നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ആശ്രയിക്കുന്ന ഗെയിമാണ് ക്രിക്കറ്റ്. എന്നിരുന്നാലും, കളിക്കുന്ന യഥാര്‍ത്ഥ ഗെയിമിനേക്കാള്‍ ചിലപ്പോള്‍ സാങ്കേതികവിദ്യ മുന്‍ഗണന നല്‍കുമെന്ന് തോന്നുന്നു. ഇത് അഭിസംബോധന ചെയ്യേണ്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു- ഹഫീസ് പറഞ്ഞു.