വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് എതിരേ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ആറു റണ്‍സ് എടുത്ത അംഗ്ക്രിഷ് രഘുവംശി യും 16 റണ്‍സ എടുത്ത ഹാര്‍നൂര്‍ സിംഗുമാണ പുറത്തായത്.
രംഘുവംശിയെ സാല്‍സ്മാന്‍ ക്ലീന്‍ ബൗള്‍ ചെയ്്തപ്പോള്‍ ഹാര്‍നൂര്‍ സിംഗ് നിസ്‌ബെറ്റിന്റെ പന്തില്‍ സ്‌നെല്ല് പിടിച്ചു പുറത്തായി. 20 ഓവര്‍ പിന്നിടുമ്പോള്‍ 66 ന് രണ്ടു വിക്കറ്റ് നഷ്ടമായ നിലയിലാണ് ഇന്ത്യ. 22 റണ്‍സ് എടുത്ത ഷെയ്ഖ് റഷീദും 11 റണ്‍സുമായി യാഷ് ധുള്ളുമാണ് ക്രീസിലുള്ളത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി പോരാട്ടത്തിനിറങ്ങുന്നത്.
Read more
ഇതിന് മുമ്പ് ആറ് തവണയാണ് ഇന്ത്യയും ആസ്‌ട്രേലിയയും മുഖാമുഖം വന്നത്. ഇതില്‍ നാല് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കോവിഡ് മൂലം പുറത്തിരുന്ന നിഷാന്ത് സിന്ധു കൂടി രോഗമുക്തി നേടി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.