'പിച്ചിനെ പഴി ചാരുന്നത് ഞങ്ങള്‍ സ്വയം അപമാനിക്കുന്നതു പോലെയാണ്'; തുറന്നു പറഞ്ഞ് ഇംഗ്ലീഷ് കോച്ച്

മൊട്ടേരയില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വിയ്ക്ക് കാരണം പിച്ചല്ലെന്ന് ഇംഗ്ലംണ്ട് ബാറ്റിംഗ് കോച്ച് ജൊനാതന്‍ ട്രോട്ട്. ടീമിന്റെ ബാറ്റിംഗ് പ്രകടനമാണ് തോല്‍വിയ്ക്ക് കാരണമെന്ന് വിലയിരുത്തിയ ട്രോട്ട് 200-250 റണ്‍സെടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്ന് വിലയിരുത്തി.

“എല്ലാവര്‍ക്കും കളിക്കാന്‍ സാധിക്കുന്ന പിച്ചാണെന്ന് ഞാന്‍ കരുതി. പിച്ച് ഡ്രൈയായിരുന്നു. ഞങ്ങള്‍ക്കായിരുന്നു പിച്ച് ആദ്യം ഉപയോഗിക്കാന്‍ അവസരം ലഭിച്ചത്. ഞങ്ങള്‍ കൂടുതല്‍ റണ്‍സെടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിച്ചത്. ഞങ്ങള്‍ക്ക് നന്നായി പന്തെറിയാന്‍ സാധിച്ചു. ഇന്ത്യയെ അധികം റണ്‍സെടുക്കാതെ തടുത്തുനിര്‍ത്താനുമായി.”

Marcus Trescothick, Jonathan Trott given chance to impress as coaches on England Lions tour

“കുറ്റപ്പെടുത്തലുകള്‍ നടത്താതെ ഞങ്ങള്‍ക്ക് കൂടുതല്‍ നന്നായി ചെയ്യാമായിരുന്നുവെന്ന് കരുതുന്നതാണ് എനിക്കിഷ്ടം. 200-250 റണ്‍സ് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. അതിനാല്‍ പിച്ചിനെ പഴി ചാരുന്നത് ഞങ്ങള്‍ സ്വയം അപമാനിക്കുന്നതു പോലെയാണ്. പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ രണ്ട് ടീമിനും അത് ഒരുപോലെയായിരുന്നു” ട്രോട്ട് പറഞ്ഞു.

England batting coach Jonathan Trott refuses to blame pitch: Different conditions make Test cricket unique - Sports News

രണ്ട് ദിവസം മാത്രമാണ് മൊട്ടേര ടെസ്റ്റിന് ആയുസ് ഉണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ അക്സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി.

Joe Root Beats Muralitharan, Warne, Kumble to Achieve This Unique Feat, Twitter Lauds England Captain 5-For Narendra Modi Stadium | Indiacom cricket

ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ മൊട്ടേരയില്‍ വിലസി. ഒന്നാമിന്നിംഗ്‌സില്‍ നായകന്‍ ജോ റൂട്ട് 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.