ബിസിസിഐ വിശ്രമം അനുവദിച്ചതാണോ അതോ ഒഴിവാക്കിയതാണോ? പ്രമുഖ താരത്തിന്റെ ഭാവിയിൽ ആശങ്ക

ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലേക്കുള്ള ടി-20 ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഓ.ഡി.ഐ ഫോർമാറ്റിൽ നിന്നും രവീന്ദ്ര ജഡേജയെ ഒഴിവാക്കി എന്ന് തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ താരത്തിന് വിശ്രമം അനുവദിച്ചതാണെന്നും ഇനി അടുത്ത സീരീസ് മുതൽ ജഡേജ ഏകദിന ടെസ്റ്റ് ഫോർമാറ്റുകളിൽ സ്ഥിരം സാനിധ്യം ആയിരിക്കും എന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ ജഡേജയുടെ മികവ് എടുത്ത് പറയേണ്ടത് തന്നെ ആണ്. ബാറ്റിംഗ് ആയാലും ബോളിങ് ആയാലും ടീമിന് അനിവാര്യമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

അന്നത്തെ ടൂർണമെന്റിൽ ജഡേജ 16 വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. അത് കൊണ്ട് തന്നെ ഏകദിനം പോലുള്ള ഫോർമാറ്റുകളിൽ നിന്നും ജഡേജയെ ഒഴിവാക്കാൻ ഒരിക്കലും സാധിക്കില്ല. ടി-20 ലോകകപ്പിന് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭ്യർത്ഥന പ്രകാരം വിരാട് കോലി, രോഹിത് ശർമ്മ എന്നിവർക്കു വിശ്രമം മതിയാക്കി തിരികെ ടീമിലേക്ക് ജോയിൻ ചെയ്‌യേണ്ടി വന്നു. ജഡേജയുടെ കാര്യം മാത്രം സൂചിപ്പിക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിന്റെ ഏകദിന ഭാവി തീർന്നു എന്ന് തരത്തിലുള്ള വാർത്തകൾ വന്നത്.

ഇത്തവണത്തെ ഐസിസി ടി-20 ലോകകപ്പിൽ ജഡേജയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. ബാറ്റിംഗ് ആയാലും ബോളിങ് ആയാലും എന്നും അസാധ്യ പ്രകടനം കാഴ്ച വെക്കാറുള്ള താരം ഇത്തവണ തിളങ്ങാൻ സാധിച്ചില്ല. മത്സര ശേഷം രോഹിത് ശർമ്മ, വിരാട് കോലി എന്നിവരുടെ കൂടെ രവീന്ദ്ര ജഡേജയും ടി-20 ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ ഫോർമാറ്റിൽ ഇവരുടെ പകരക്കാരെ കണ്ടെത്തുക ആയിരുന്നു പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ പ്രധാന വെല്ലുവിളി. ജഡേജയുടെ പകരക്കാരായി അക്‌സർ പട്ടേലിനെയും, വാഷിങ്ങ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഈ മാസം 26 നാണ് ശ്രീലങ്കൻ സീരീസ് ആരംഭിക്കുന്നത്. ടി-20 മത്സരങ്ങളാണ് ആദ്യം നടക്കുക.