ശ്രേയസിന്റെയും, ഷമിയുടെയും ചീട്ട് കീറി ബിസിസിഐ; മടങ്ങി വരവ് അസാധ്യം എന്ന് ആരാധകർ

ഈ മാസം നടക്കാൻ ഇരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കിയ താരങ്ങളായിരുന്നു ശ്രേയസ് അയ്യർ , മുഹമ്മദ് ഷമി എന്നിവരുടെ പേരുകൾ. എന്നാൽ ഇത്തവണയും താരങ്ങളെ ബിസിസിഐ തഴഞ്ഞു. ടെസ്റ്റിൽ മികച്ച ബാറ്റിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് ശ്രേയസ് അയ്യർ. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്യ്ത വ്യക്തി ആണ് അദ്ദേഹം.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ജസ്പ്രീത് ബുമ്രയെ പോലെ ഏറ്റവും അപകടകാരിയായ ബോളറാണ് മുഹമ്മദ് ഷമി. കഴിഞ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ഷമി. ടെസ്റ്റിലും അദ്ദേഹം മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്കായി സമ്മാനിച്ചിട്ടുണ്ട്.

പരിക്ക് മൂലം അദ്ദേഹം ഈ വർഷം നടന്ന ഐപിഎലിൽ നിന്നും ടി-20 ലോകകപ്പിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോൾ പൂർണ ആരോഗ്യവാനായി അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ താരത്തിന് വേണ്ട പരിഗണന ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നിലവിൽ ഇന്ത്യയ്ക്ക് മികച്ച ബോളിങ് യൂണിറ്റ് ആണ് ഉള്ളത്, അതിലേക്ക് ഷമി കൂടെ ജോയിൻ ചെയ്യ്താൽ ടീം കൂടുതൽ ശക്തരാകുക തന്നെ ചെയ്യും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ അവസാനമായി കളിച്ചത്. പിന്നീട് ഐപിഎലിൽ കൊൽക്കത്തയെ ഫൈനലിൽ എത്തിച്ച് ട്രോഫി നേടി കൊടുത്തു. അതിന് ശേഷം താരം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. അതിൽ മോശമായ പ്രകടനമാണ് ശ്രേയസ് കാഴ്ച വെച്ചത്. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീം ക്യാപ്റ്റൻ ആണ് അദ്ദേഹം. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് പരമ്പരയിൽ ഷമിയുടെയും, ശ്രേയസിന്റെയും പേരുകൾ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി