ഈ മാസം നടക്കാൻ ഇരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കിയ താരങ്ങളായിരുന്നു ശ്രേയസ് അയ്യർ , മുഹമ്മദ് ഷമി എന്നിവരുടെ പേരുകൾ. എന്നാൽ ഇത്തവണയും താരങ്ങളെ ബിസിസിഐ തഴഞ്ഞു. ടെസ്റ്റിൽ മികച്ച ബാറ്റിംഗ് സ്റ്റാറ്റിസ്റ്റിക്സ് ഉള്ള താരമാണ് ശ്രേയസ് അയ്യർ. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്യ്ത വ്യക്തി ആണ് അദ്ദേഹം.
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ജസ്പ്രീത് ബുമ്രയെ പോലെ ഏറ്റവും അപകടകാരിയായ ബോളറാണ് മുഹമ്മദ് ഷമി. കഴിഞ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ഷമി. ടെസ്റ്റിലും അദ്ദേഹം മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്കായി സമ്മാനിച്ചിട്ടുണ്ട്.
പരിക്ക് മൂലം അദ്ദേഹം ഈ വർഷം നടന്ന ഐപിഎലിൽ നിന്നും ടി-20 ലോകകപ്പിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോൾ പൂർണ ആരോഗ്യവാനായി അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ താരത്തിന് വേണ്ട പരിഗണന ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നിലവിൽ ഇന്ത്യയ്ക്ക് മികച്ച ബോളിങ് യൂണിറ്റ് ആണ് ഉള്ളത്, അതിലേക്ക് ഷമി കൂടെ ജോയിൻ ചെയ്യ്താൽ ടീം കൂടുതൽ ശക്തരാകുക തന്നെ ചെയ്യും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ഈ വർഷം ഫെബ്രുവരിയിലാണ് ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ അവസാനമായി കളിച്ചത്. പിന്നീട് ഐപിഎലിൽ കൊൽക്കത്തയെ ഫൈനലിൽ എത്തിച്ച് ട്രോഫി നേടി കൊടുത്തു. അതിന് ശേഷം താരം ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. അതിൽ മോശമായ പ്രകടനമാണ് ശ്രേയസ് കാഴ്ച വെച്ചത്. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീം ക്യാപ്റ്റൻ ആണ് അദ്ദേഹം. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് പരമ്പരയിൽ ഷമിയുടെയും, ശ്രേയസിന്റെയും പേരുകൾ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.