‘ലോബിയിങ് മൂലം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ തഴയുന്നു’, ‘ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ചത് കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുന്നില്ല’, ടി20 ലോകകപ്പില്‍ സഞ്ജുവിനൊപ്പം ജൈസ് വാളിനേയും ചാഹലിനേയും ഇലവനില്‍ ഇറക്കാതിരുന്നപ്പോള്‍ കണ്ട സോഷ്യല്‍ മീഡിയ രോദനങ്ങളായിരുന്നു ഇതൊക്കെ..
പുതിയ കോച്ച് മുന്‍പ് ഇന്ത്യയിലെ ഏറ്റവും മികച്ച യങ് ബാറ്റര്‍ & വിക്കറ്റ് കീപ്പര്‍ സഞ്ജുവാണെന്നതില്‍ ആരെങ്കിലും ഡിബേറ്റിനുണ്ടോ എന്ന് വെല്ലുവിളിച്ചിരുന്നത് ഫാന്‍സിനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത്. ഒടുവില്‍ ശ്രീലങ്കന്‍ ടി20 സീരീസിനുള്ള ടീം വന്നപ്പോ കോച്ചിന്റെ കണ്ണില്‍ പെടാഞ്ഞതാണോ എന്തോ ഏകദിന ടീമില്‍ സഞ്ജു ഇല്ല. രണ്ട് ഫോര്‍മാറ്റിലും സഹ രാജസ്ഥാന്‍ താരമായ റയാന്‍പരാഗ് ഉണ്ട് താനും.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പിടിപാടുള്ള ഒരു കുടുംബത്തില്‍നിന്നും വരുന്ന പരാഗിന് മുന്നേ ഇന്ത്യന്‍ ടീമില്‍ കയറാന്‍ പറ്റാഞ്ഞതിന്റെ ഒരേയൊരു കാരണം ഒരു നല്ല ഐപിഎല്‍ സീസണിന്റെ അഭാവമായിരുന്നു. അത് വന്നു; രണ്ട് ഫോര്‍മാറ്റിലും ഇനി 15 അംഗ ടീമില്‍ ഉണ്ടാകും. ചിലപ്പോ ടെസ്റ്റിലും കണ്ടേക്കാം..
പറഞ്ഞ് വന്നത്, ലോബിയിങ്ങിന് ഡല്‍ഹിയെന്നോ മുംബൈ എന്നോ രാജസ്ഥാന്‍ എന്നോ വ്യത്യാസമൊന്നുമില്ല .. കോച്ച് എന്തൊക്കെ മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും ബിസിസിഐ തീരുമാനിക്കുന്ന കാര്യങ്ങളില്‍ നിന്നും വ്യത്യാസമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനും സാധിക്കില്ല.
എല്ലാത്തിനും ഒടുവില്‍ ബലിയാടാകപ്പെടുന്നതില്‍ പ്രധാനി സഞ്ജുവും. ഗില്ലിനെ ഹൈപ്പ് ചെയ്യുന്നതിനിടയില്‍ നിലവിലെ യുവതാരങ്ങളില്‍ പെര്‍ഫെക്ട് ടെക്‌നിക്കും 3 ഫോര്‍മാറ്റിലേക്ക് ആപ്പ്റ്റുമായ ഋതുരാജും പുറത്ത്.
ഈ സര്‍ക്കസ് തുടര്‍ന്ന് കൊണ്ടേയിരിക്കും..
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍