BGT 2024-25: ' നശിച്ച മഴ എല്ലാം തുലച്ചു'; മത്സരഫലത്തില്‍ അസ്വസ്ഥനായി കമ്മിന്‍സ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് അഞ്ചാം ദിവസം തുടര്‍ച്ചയായ മഴയും ഇടിമിന്നലും കാരണം സമനിലയില്‍ അവസാനിച്ചു. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മത്സരത്തിന്റെ ഫലത്തില്‍ നിരാശ പങ്കുവെച്ചു. ഈ ഫലത്തില്‍ കൂടാതെ മഴയ്ക്ക് വലിയ പങ്കുണ്ടെന്നും താരം അവകാശപ്പെട്ടു.

മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ഓസ്ട്രേലിയ മുന്നിലായിരുന്നുവെങ്കിലും തുടര്‍ച്ചയായ മഴയും ജോഷ് ഹേസില്‍വുഡിന്റെ അഭാവവും ഓസ്ട്രേലിയയെ വിജയത്തില്‍നിന്നും അകറ്റിയെന്ന് കമ്മിന്‍സ് പറഞ്ഞു. കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹേസില്‍വുഡിനെ മത്സരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

2-1ന് ഞങ്ങള്‍ മുന്നില്‍ എത്തിയേനെ. പക്ഷേ മഴ, അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ ഒരു വലിയ ടോട്ടല്‍ സജ്ജമാക്കി കളിയിലുടനീളം ഞങ്ങള്‍ മുന്നിലാണെന്ന് തോന്നി- മത്സരശേഷം കമ്മിന്‍സ് പറഞ്ഞു.

ഇടയ്ക്കിടെ പെയ്ത കനത്ത മഴ അഞ്ച് ദിവസവും ഇടയ്ക്കിടെ രസംകൊല്ലിയാപ്പോള്‍ മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ അവസാന ദിനം ഏഴിന് 89 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ഓസീസ് 275 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും, ഇന്ത്യ എട്ടു റണ്‍സെടുത്ത് നില്‍ക്കെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 445 & 89/7 ഡിക്ലയേര്‍ഡ്, ഇന്ത്യ 260 & 8/0.

Latest Stories

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

ആണുങ്ങൾ എത്ര വേഗമാണ് അതിനെ മറികടക്കുന്നത്! ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി വീണ നായർ