ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് അഞ്ചാം ദിവസം തുടര്‍ച്ചയായ മഴയും ഇടിമിന്നലും കാരണം സമനിലയില്‍ അവസാനിച്ചു. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മത്സരത്തിന്റെ ഫലത്തില്‍ നിരാശ പങ്കുവെച്ചു. ഈ ഫലത്തില്‍ കൂടാതെ മഴയ്ക്ക് വലിയ പങ്കുണ്ടെന്നും താരം അവകാശപ്പെട്ടു.
മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ഓസ്ട്രേലിയ മുന്നിലായിരുന്നുവെങ്കിലും തുടര്‍ച്ചയായ മഴയും ജോഷ് ഹേസില്‍വുഡിന്റെ അഭാവവും ഓസ്ട്രേലിയയെ വിജയത്തില്‍നിന്നും അകറ്റിയെന്ന് കമ്മിന്‍സ് പറഞ്ഞു. കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹേസില്‍വുഡിനെ മത്സരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
2-1ന് ഞങ്ങള്‍ മുന്നില്‍ എത്തിയേനെ. പക്ഷേ മഴ, അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ ഒരു വലിയ ടോട്ടല്‍ സജ്ജമാക്കി കളിയിലുടനീളം ഞങ്ങള്‍ മുന്നിലാണെന്ന് തോന്നി- മത്സരശേഷം കമ്മിന്‍സ് പറഞ്ഞു.
Read more
ഇടയ്ക്കിടെ പെയ്ത കനത്ത മഴ അഞ്ച് ദിവസവും ഇടയ്ക്കിടെ രസംകൊല്ലിയാപ്പോള്‍ മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ അവസാന ദിനം ഏഴിന് 89 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ഓസീസ് 275 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും, ഇന്ത്യ എട്ടു റണ്‍സെടുത്ത് നില്‍ക്കെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 445 & 89/7 ഡിക്ലയേര്‍ഡ്, ഇന്ത്യ 260 & 8/0.