BGT 2024: "ദീർഘകാലം അവന് ക്രിക്കറ്റിൽ തുടരാൻ സാധിക്കില്ല, അതിന് കാരണം ആ താരത്തിന്റെ വണ്ണമാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം

നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ്മ. ബാറ്റിംഗിലും ക്യാപ്റ്റൻസിയും അദ്ദേഹം ഇപ്പോൾ ഫ്ലോപ്പാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് താരത്തിന് വിട്ടു നിൽക്കേണ്ടി വന്നിരുന്നു.

എന്നാൽ രണ്ടാം ടെസ്റ്റിൽ ഓപണിംഗിൽ ഇറങ്ങുന്നതിന് പകരം രോഹിത് ഇറങ്ങിയത് മിഡിൽ ഓർഡറിലാണ്. പക്ഷെ അവിടെയും താരം നിരാശപ്പെടുത്തി. വിദേശ പിച്ചുകളിൽ രോഹിതിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കില്ല എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ മധ്യനിര ബാറ്റര്‍ ഡാരില്‍ കള്ളിനെന്‍.

ഡാരില്‍ കള്ളിനെന്‍ പറയുന്നത് ഇങ്ങനെ:

“വിദേശത്ത് രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം ഒരിക്കലും എനിക്കു മികച്ചതായി തോന്നിയിട്ടില്ല. പ്രത്യേകിച്ചും സൗത്താഫ്രിക്കയില്‍ വളരെ പരിതാപകരമാണ് പ്രകടനം. ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയായിട്ടാണ് രോഹിത്തിനെ എനിക്കു തോന്നിയിട്ടുള്ളത് നാട്ടിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ ഗംഭീര റെക്കോര്‍ഡ് ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ബൗണ്‍സുള്ള പിച്ചുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ രോഹിത്തിന് എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഈ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നപ്പോള്‍ അദ്ദേഹം വിഷമിച്ചിട്ടുണ്ട്”

ഡാരില്‍ കള്ളിനെന്‍ പറഞ്ഞു:

” രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് നിലവാരം വളരെ മോശം തന്നെയാണ്. അദ്ദേഹത്തിനു അമിതവണ്ണമാണ് ഇപ്പോഴുള്ളത്. ദീര്‍ഘകാലത്തേക്കു കള്ളിക്കാനുള്ള ശേഷി ഇപ്പോള്‍ രോഹിത്തിനില്ല. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് അത്ര മാത്രം മോശമായിട്ടുണ്ട്” ഡാരില്‍ കള്ളിനെന്‍ പറഞ്ഞു.