ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്‌ഡി ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറിയാണ് നേടിയിരിക്കുന്നത്. ഇതോടെ താരം ഇന്ത്യയുടെ രക്ഷകനായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ടോപ് ഓർഡറും മിഡിൽ ഓർഡറും തകർന്നപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനെ കൂട്ട് പിടിച്ച് ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനം കാഴ്ച വെച്ചു. അതിലൂടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേട്ടമാണ് നിതീഷ് സ്വന്തമാക്കിയത്.
176 പന്തുകളിൽ 10 ഫോറും, 1 സിക്സുമടക്കം 105 റൺസ് ആണ് നിതീഷിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇന്ത്യയുടെ അവസാന വിക്കറ്റുകൾക്കെതിരെ ഒരു പദ്ധതിയും സജ്ജമാകാതെയിരുന്ന ഓസ്‌ട്രേലിയൻ ശൈലി തിരുത്തി എഴുതിച്ച താരമാണ് നിതീഷ് കുമാർ റെഡ്‌ഡി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന പരമ്പരയിൽ നാല് ടെസ്റ്റുകൾ കളിച്ച നിതീഷ് 246 റൺസ് ആണ് നേടിയിരിക്കുന്നത്. ഒരു പരമ്പരയിൽ 8 ആം വിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബാറ്റർ 200 മുകളിൽ റൺസ് നേടുന്നത്.
തന്റെ പിതാവായ മുത്യാല റെഡ്ഡിയെ സാക്ഷിയാക്കിയായിരുന്നു നിതീഷ് കുമാർ ആദ്യ സെഞ്ച്വറി നേടിയത്. സെഞ്ച്വറി നേടിയ ശേഷം മുത്യാല റെഡ്ഡി സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോ വൈറൽ ആയിരിക്കുകയാണ്.
Read more
നിലവിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് പോകുന്നത്. ആദ്യ ഇന്നിങ്സിൽ 474 എന്ന കൂറ്റൻ സ്കോർ ഉയർത്തിയ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 358/9 എന്ന നിലയിലാണ് നിൽക്കുന്നത്. ട്രയൽ റൺസ് 116.