ഹാർദിക്കും തിലകിനും സഞ്ജുവിനും വമ്പൻ കുതിപ്പ്, ടി 20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം; ആരാധകർക്ക് സന്തോഷം

ഐസിസി പ്ലെയേഴ്‌സ് റാങ്കിംഗിൻ്റെ ഏറ്റവും പുതിയ കണക്കിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം റാങ്കിലെ ഓൾറൗണ്ടറായി തൻ്റെ സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 4-T20I പരമ്പരയുടെ സമാപനത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്. പരമ്പരയിൽ ഇന്ത്യ 3-1 ന് വിജയിച്ചു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നിർണായകമായ നാലാം ടി20യിൽ മൂന്ന് ഓവറിൽ നിന്ന് 1/8 എന്ന തകർപ്പൻ സ്പെൽ ഇന്ത്യക്ക് 3-1 പരമ്പര വിജയം ഉറപ്പിച്ചപ്പോൾ, നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഗെയിമിൽ 39* എന്ന ഇന്നിംഗ്സ് ഇന്ത്യയുടെ ബാറ്റിംഗിനെ വലിയ സ്കോർ നേടാൻ സഹായിച്ചു.

എന്തായാലും ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇംഗ്ലണ്ടിൻ്റെ ലിയാം ലിവിംഗ്‌സ്റ്റണിനെയും നേപ്പാളിൻ്റെ ദിപേന്ദ്ര സിംഗ് ഐറിയെയും മറികടന്ന് പാണ്ഡ്യ ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായി. ഇത് രണ്ടാം തവണയാണ് പാണ്ഡ്യ ടി20 ഓൾറൗണ്ടർമാരുടെ ഒന്നാം റാങ്കിംഗ് നേടുന്നത്, സ്ഥിരതയാർന്ന പ്രകടനം തുടരുന്ന ഹാർദിക് തന്റെ മോശം കാലത്തെ അതിജീവിച്ച് കഴിഞ്ഞു.

പാണ്ഡ്യയെ കൂടാതെ, തിലക് വർമ്മ ഐസിസി T20I ബാറ്റിംഗ് റാങ്കിംഗിൽ 69 സ്ഥാനങ്ങൾ ഉയർന്നു നിലവിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി രണ്ട് സെഞ്ചുറികളോടെ 280 റൺസാണ് അദ്ദേഹം പരമ്പരയിൽ നേടിയത്. ഒന്നാം റാങ്കിലുള്ള ട്രാവിസ് ഹെഡിനും രണ്ടാം നമ്പർ ഫിൽ സാൾട്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് വർമ്മ ഇപ്പോൾ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ മലയാളി താരം സഞ്ജു സാംസൺ അതേ പട്ടികയിൽ 17 സ്ഥാനങ്ങൾ കയറി 22-ാം സ്ഥാനത്തെത്തി.

Latest Stories

മഹാരാഷ്ട്രയില്‍ 58.22% പോളിംഗ്; ഞെട്ടിച്ച് മുബൈ സിറ്റി, കനത്ത പോളിംഗ് ഇടിവ്; വമ്പന്‍ പോളിംഗ് ശതമാനവുമായി ജാര്‍ഖണ്ട്

വെണ്ണക്കരയില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം; അവസാന മണിക്കൂറില്‍ മികച്ച പോളിംഗ്

മെസിയുടെ ടീമിലേക്ക് പോകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല"; മുൻ ഇറ്റലി ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ മെസിയുടെ എതിരാളികൾ റൊണാൾഡോയുടെ അൽ നാസറോ?; തീരുമാനം ഉടൻ

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; തൃശൂര്‍ ധ്യാന കേന്ദ്രത്തില്‍ സുരക്ഷിതയെന്ന് പൊലീസ്

ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

Adiós, Rafa! ഒരു ഫെയറിടേൽ പോലെ അവസാനിക്കുന്ന കരിയർ

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു; അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്നത് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍

ജാർഖണ്ഡിൽ മികച്ച പോളിംഗ്; ഗ്രാമീണ മേഖലകളിലടക്കം ശക്തമായ തിരക്ക്, നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യ സഖ്യവും

ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയിലായത് കൈക്കൂലി വാങ്ങുന്നതിനിടെ; വിജിലന്‍സ് പിടികൂടിയത് പ്രവാസിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍