ഐസിസി പ്ലെയേഴ്‌സ് റാങ്കിംഗിൻ്റെ ഏറ്റവും പുതിയ കണക്കിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം റാങ്കിലെ ഓൾറൗണ്ടറായി തൻ്റെ സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 4-T20I പരമ്പരയുടെ സമാപനത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്. പരമ്പരയിൽ ഇന്ത്യ 3-1 ന് വിജയിച്ചു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നിർണായകമായ നാലാം ടി20യിൽ മൂന്ന് ഓവറിൽ നിന്ന് 1/8 എന്ന തകർപ്പൻ സ്പെൽ ഇന്ത്യക്ക് 3-1 പരമ്പര വിജയം ഉറപ്പിച്ചപ്പോൾ, നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഗെയിമിൽ 39* എന്ന ഇന്നിംഗ്സ് ഇന്ത്യയുടെ ബാറ്റിംഗിനെ വലിയ സ്കോർ നേടാൻ സഹായിച്ചു.
എന്തായാലും ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇംഗ്ലണ്ടിൻ്റെ ലിയാം ലിവിംഗ്‌സ്റ്റണിനെയും നേപ്പാളിൻ്റെ ദിപേന്ദ്ര സിംഗ് ഐറിയെയും മറികടന്ന് പാണ്ഡ്യ ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായി. ഇത് രണ്ടാം തവണയാണ് പാണ്ഡ്യ ടി20 ഓൾറൗണ്ടർമാരുടെ ഒന്നാം റാങ്കിംഗ് നേടുന്നത്, സ്ഥിരതയാർന്ന പ്രകടനം തുടരുന്ന ഹാർദിക് തന്റെ മോശം കാലത്തെ അതിജീവിച്ച് കഴിഞ്ഞു.
പാണ്ഡ്യയെ കൂടാതെ, തിലക് വർമ്മ ഐസിസി T20I ബാറ്റിംഗ് റാങ്കിംഗിൽ 69 സ്ഥാനങ്ങൾ ഉയർന്നു നിലവിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി രണ്ട് സെഞ്ചുറികളോടെ 280 റൺസാണ് അദ്ദേഹം പരമ്പരയിൽ നേടിയത്. ഒന്നാം റാങ്കിലുള്ള ട്രാവിസ് ഹെഡിനും രണ്ടാം നമ്പർ ഫിൽ സാൾട്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് വർമ്മ ഇപ്പോൾ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ മലയാളി താരം സഞ്ജു സാംസൺ അതേ പട്ടികയിൽ 17 സ്ഥാനങ്ങൾ കയറി 22-ാം സ്ഥാനത്തെത്തി.
A return to No.1 for one of India's best in the latest T20I Rankings 👊https://t.co/NpVQN2k53C
— ICC (@ICC) November 20, 2024
Read more