BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

മെൽബണിൽ നടക്കുന്ന നാലാം ബോർഡർ ഗവാസ്‌കർ ട്രോഫി (ബിജിടി) ടെസ്‌റ്റിന് മുന്നോടിയായി സ്റ്റാർ ഇന്ത്യ ബാറ്റർ കെഎൽ രാഹുലിന് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ. നാലാം ടെസ്റ്റ് ഡിസംബർ 26 വ്യാഴാഴ്ച ആരംഭിക്കും. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ, രാഹുലിൻ്റെ വിരലുകളിൽ പന്ത് കൊള്ളുക ആയിരുന്നു. എന്നാൽ ഇത് ഗുരുതര പരുക്കാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെൽബൺ ടെസ്റ്റിന് മുമ്പ് രാഹുൽ ഫിറ്റ് ആകുമെന്നും അത് വലിയ പരിക്കല്ലെന്നും ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് പ്രതീക്ഷിക്കുന്നു.

പരിശീലനത്തിനിടെ വലംകൈയുടെ വിരലുകളിൽ പന്ത് കൊണ്ടതിന് വേദം ബാറ്ററെ ടീം ഫിസിയോ ചികിത്സിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായ രാഹുൽ ടീമിൽ ഇല്ലെങ്കിൽ അത് തിരിച്ചടി തന്നെയാകും. എന്തയാലും രാഹുൽ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ബ്രിസ്ബേനിലെ ഗാബയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അനിൽ കുംബ്ലെയ്ക്ക് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനായി ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാണ് 38-കാരനായ അശ്വിൻ. 11 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ അശ്വിൻ നേടിയത് അദ്ദേഹത്തിന്റെ മഹത്തായ കരിയറിനെ പ്രതിഫലിപ്പിക്കുന്നു.

അശ്വിന് പകരം ഇനി ആര് അദ്ദേഹത്തിന്റെ റോൾ ചെയ്യും എന്ന ചോദ്യം ഇന്ത്യൻ ടീമിൽ ഉള്ളപ്പോൾ വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ് തുടങ്ങിയവർ ആണ് ആ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്.

Latest Stories

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍