ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ബോൾ ചെയ്താൽ ബോണസ്, മറിച്ച് ബോളർമാർ ബാറ്റ് ചെയ്താൽ മൈനസ്; രണ്ടാം ഏകദിനത്തിൽ ഇന്ത്യ 208 ന് ഓൾ ഔട്ട്; പരമ്പര 1-0 ശ്രീലങ്ക മുൻപിൽ

ലോകത്തിലെ ഏറ്റവും മികച്ച ടീം ആയ ഇന്ത്യ ശ്രീലങ്കയുമായുള്ള സീരീസിൽ അടിപതറി വീണു. രണ്ടാം ഏകദിനത്തിൽ 32 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഗംഭീര തുടക്കം തന്നെ ആയിരുന്നു ക്യാപ്റ്റൻ രോഹിത് ശർമയും, വൈസ് ക്യാപ്റ്റൻ ശുഭമൻ ഗില്ലും നൽകിയത്. എന്നാൽ അവർ മടങ്ങിയതോടെ ബാക്കി താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. കഴിഞ്ഞ രണ്ട് ഏകദിനത്തിലും വിരാട് കോലി, ശ്രേയസ് അയ്യർ കെ എൽ രാഹുൽ എന്നിവർ നിറം മങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യ്ത ശ്രീലങ്ക 240-9 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 208 ഓൾ ഔട്ട് ആയി.

ഇന്ത്യയുടെ ആദ്യ വിക്കറ്റ് പോകുമ്പോൾ 97 റൺസ് ആയിരുന്നു സ്കോർ ബോർഡിൽ. രോഹിത് ശർമ്മ 44 പന്തിൽ 64 റൺസ് നേടി മടങ്ങി. വൈസ് ക്യാപ്റ്റൻ ശുഭമൻ ഗിൽ 44 പന്തിൽ 35 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന ഓൾറൗണ്ടർ അക്‌സർ പട്ടേൽ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 44 പന്തിൽ 44 റൺസ് നേടി. വിരാട് കോലി (14 റൺസ്) , ശ്രേയസ് അയ്യർ (7 റൺസ്), കെ എൽ രാഹുൽ(പൂജ്യം) എന്നിവർ മോശം ബാറ്റിംഗ് ആണ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളായി താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്താത്തതിൽ ഇന്ത്യൻ ആരാധകർ നിരാശയിലാണ്.

ഇന്ത്യ മികച്ച ബോളിങ് തന്നെ ആയിരുന്നു കാഴ്ച വെച്ചത്. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ഏകദിന മത്സരത്തിലെ ആദ്യ പന്തിൽ വിക്കറ്റ് എടുക്കുന്നത്. ശ്രീലങ്കൻ താരമായ നിസ്സങ്കയുടെ വിക്കറ്റ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ആണ് ആദ്യ പന്തിൽ എടുത്തത്. ശ്രീലങ്കയ്ക്കായി ഫെർണാണ്ടോ, മെൻഡിസ്, വെല്ലലേജ്, കെ മെൻഡിസ് എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ബോളിങ്ങിൽ വാഷിംഗ്‌ടൺ സുന്ദർ മൂന്നു വിക്കറ്റുകളും, കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളും, സിറാജ്, അർശ്ദീപ് എന്നിവർ ഓരോ വിക്കറ്റുകളുമാണ് നേടിയത്. ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഇനി സീരീസ് സ്വന്തമാക്കാൻ സാധിക്കില്ല. അടുത്ത മത്സരത്തിൽ വിജയിച്ചാൽ സമനിലയിൽ സീരീസ് അവസാനിപ്പിക്കാൻ ഇരു ടീമുകൾക്കും സാധിക്കും. ഓഗസ്റ്റ് 7 നാണ് അവസാന ഏകദിനം മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി