ധീരത കാട്ടി ബുംറ, പക്ഷേ കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറൽ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് സ്റ്റാർ ജസ്പ്രീത് ബുംറ ടീം മാനേജ്‌മെൻ്റിനെ ആശങ്കയിലാഴ്ത്തി. ആദ്യ ഇന്നിംഗ്‌സിനിടെ നടുവിരലിൽ ചോര വാർന്ന് ബുംറയ്ക്ക് പരിക്കേറ്റെങ്കിലും വേദന അവഗണിച്ച് ഫാസ്റ്റ് ബൗളർ ഓവർ പൂർത്തിയാക്കി.

ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിന് ഇന്ത്യ പുറത്താക്കുക ആയിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 134 റൺസിൻ്റെ ലീഡ് നേടിയിരുന്നു. ഇന്ന് മൂന്നാം ദിനത്തിലേക്ക് വന്നപ്പോൾ 350 ന് മുകളിൽ ലിഡ് ഉയർത്തിയ കിവീസ് ജയം ഉറപ്പിച്ചിരിക്കുന്നു.

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്‌സിൻ്റെ 86-ാം ഓവറിലായിരുന്നു സംഭവം. ഓവറിൻ്റെ മധ്യത്തിലാണ് ടീം ഇന്ത്യയുടെ ഫിസിയോ കളത്തിലെത്തിയത്. ബൗളിങ്ങിനിടെ ബുംറയുടെ നടുവിരലിൽ മുറിവേറ്റതിനെ തുടർന്ന് വിരലിൽ നിന്ന് രക്തം വന്നെന്ന് കമന്ററി പാനലിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു.

നടുവിരലിന് പരിക്കേറ്റെങ്കിലും, ബുംറ ഓവർ പൂർത്തിയാക്കി. മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താനായത്.

Latest Stories

ഇളനീരില്‍ നിന്നും വൈനുമായി മലയാളി; ഫ്രൂട്ട്‌സ് വൈന്‍ പുറത്തിറക്കാന്‍ അനുമതി നേടി കാസര്‍ഗോഡ് സ്വദേശി

ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്‍ പുറത്തേക്ക്; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകുന്നത് രണ്ട് വര്‍ഷത്തിന് ശേഷം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പിപി ദിവ്യ

'റഹ്‌മാൻ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി... അത് കുളമാക്കി'; ലക്ഷ്മി ജയനെ വിമർശിച്ച് സോഷ്യൽ മീഡിയ

തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, കിംഗ് കോഹ്‌ലി മാജിക്കിന് കൈയടിച്ച് ക്രിക്കറ്റ് ലോകം; ഇന്നത്തെ ഇന്നിംഗ്സ് നൽകുന്നത് വമ്പൻ സൂചന

'തിരിച്ച് വരവിന്റെ സൂചന കാണിച്ച് ഇന്ത്യ'; നാളെ എല്ലാം അവന്റെ കൈയിൽ

അമിതവേഗം; ട്വന്റി ഫോറിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ആ ഇന്ത്യൻ താരത്തിന്റെ നായക മികവ് രോഹിത് മാതൃകയാക്കണം, ഇന്ന് കാണിച്ചത് മണ്ടത്തരം: സഞ്ജയ് മഞ്ജരേക്കർ

"ആ ഇതിഹാസവുമായി മെസിയെ താരതമ്യം ചെയ്തോളൂ, പക്ഷെ ഒരു മര്യാദ വേണം"; തുറന്നടിച്ച് സെസ്ക്ക് ഫാബ്രിഗസ്

'നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ'; കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക