ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായി അവന്‍ വരും; വലിയ അപ്‌ഡേറ്റ് നല്‍കി ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്

ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായി കാമറൂണ്‍ ഗ്രീന്‍ ഓപ്പണിംഗ് റോളില്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകള്‍ പങ്കുവെച്ച് ഓസ്ട്രേലിയന്‍ മുഖ്യ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് അന്തിമ തീരുമാനമുണ്ടാകുമെന്ന് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

സിഡ്നിയില്‍ പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിന് ശേഷം താന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് ഡേവിഡ് വാര്‍ണര്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയന്‍ സ്‌ക്വാഡിലെ ഓപ്പണിംഗ് സ്ലോട്ടിന് സാധ്യതയുള്ള പകരക്കാരില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, മാര്‍ക്കസ് ഹാരിസ്, മാറ്റ് റെന്‍ഷോ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

എല്ലാ ഓപ്ഷനുകളും പരിഗണിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയക്ക് മുമ്പ് ഇതില്‍ തീരുമാനം ഉണ്ടാകും. അതുവരെ ചര്‍ച്ചകള്‍ തുറന്നിരിക്കും. ഞങ്ങള്‍ അതിന് ഒരു സമയപരിധി വെക്കും. അത് വെസ്റ്റ് ഇന്‍ഡീസ് സെലക്ഷന്‍ മീറ്റിംഗായിരിക്കും- മക്‌ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.

Read more

പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയന്‍ ടീം പരമ്പര ഉറപ്പിച്ചു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടക്കുന്ന മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അവിടെ വാര്‍ണര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും.