ഗംഭീർ പറഞ്ഞാൽ എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, പുതിയ പരിശീലകന്റെ ആദ്യ അഭ്യർത്ഥനയോട് എസ് പറഞ്ഞ് രോഹിത് ശർമ്മ; സംഭവം ഇങ്ങനെ

ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് 2024 ലെ ടി20 ലോകകപ്പ് നേടിയ ഐസിസി ട്രോഫിക്കായുള്ള 11 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടട്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. എന്നിരുന്നാലും, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഫൈനലിന് ശേഷം ട്വൻ്റി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ വിജയം കയ്പേറിയ മധുര നിമിഷമായി മാറി. രോഹിത്തിനെ സംബന്ധിച്ച് അതുവരെ പല ഐസിസി ടൂർണമെന്റിലെ പടിക്കൽ കലമുടച്ച ഇന്ത്യയുടെ സ്ഥിരം രീതികളിൽ നിന്ന് മാറി കിരീടം നേടാൻ ആയത് അഭിമാന നിമിഷമായി. കപിൽ ദേവിനും എംഎസ് ധോണിക്കും ശേഷം ലോകകപ്പ് ട്രോഫി ഉയർത്തുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ക്യാപ്റ്റനായി താരം മാറി.

കഴിഞ്ഞ ആറ് മാസത്തെ കഠിനമായ ജോലിഭാരം കാരണം രോഹിത് ശ്രീലങ്കൻ പരമ്പരയിൽ നിന്ന് പുറത്തായേക്കുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു, എന്നാൽ വിശ്വസനീയമായ വൃത്തങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയത് സ്റ്റാർ ഓപ്പണർ തീർച്ചയായും ഏകദിന മത്സരങ്ങളിൽ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നാണ്. ഓഗസ്റ്റ് 2 ന് ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ജൂലൈ 27 മുതൽ ഇന്ത്യ മൂന്ന് ടി20 ഐ മത്സരങ്ങളിൽ ശ്രീലങ്കയെ നേരിടും. ടി20 ലോകകപ്പിലെ കിരീട വിജയത്തിന് ശേഷം ഇടവേള അഭ്യർത്ഥിച്ച രോഹിത് ശർമ്മ, ഗംഭീറുമായിട്ടുള്ള ചർച്ചകളെ തുടർന്ന് തൻ്റെ പദ്ധതികൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചു.

2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ആറ് ഏകദിനങ്ങൾ മാത്രം കളിക്കുന്നതിനാൽ, രോഹിത് ശർമ്മ ഈ നിർണായക പരമ്പര നഷ്ടപ്പെടുത്തരുതെന്ന് ഇരുവരും തമ്മിൽ ധാരണയായി. പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് രോഹിതുമായി സഹകരിക്കാനും അടുത്ത വർഷത്തെ ഐസിസി ഇവൻ്റിൽ ടീമിൻ്റെ പ്രചാരണത്തിനായി ആസൂത്രണം ചെയ്യാനും ഇത് വിലപ്പെട്ട അവസരവും നൽകും.

ഗംഭീറും സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കറും ഗ്രൂപ്പിൽ സ്ഥിരത നിലനിർത്താൻ ആഗ്രഹിക്കുന്നു. കൂടാതെ, ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ്മയ്ക്ക് ഇതിനകം ഒരു മാസത്തെ ഇടവേള ലഭിച്ചിട്ടുണ്ട്. ആ വിശ്രമം ധാരാളം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ട്രോഫി വിജയത്തിന് ശേഷം ന്യൂഡൽഹിയിലും മുംബൈയിലും നടന്ന വിപുലമായ ആഘോഷങ്ങളിൽ രോഹിത് പങ്കെടുത്തു. തുടർന്ന് വിംബിൾഡൺ മത്സരം കാണാൻ ലണ്ടനിലേക്ക് പോകുകയും ചെയ്തിരുന്നു.