ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബി.സി.സി.ഐ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അത്തരത്തിലുള്‌ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ അംഗീകാരം നല്‍കാതെ പാകിസ്താനുമായി പരമ്പര സംഘടിപ്പിക്കാന്‍ ഒരുക്കമല്ലെന്നും ശുക്ല പറഞ്ഞു.

“ബോര്‍ഡില്‍ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ അതേ നിലപാടാണ് ഞങ്ങള്‍ക്ക്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തിടത്തോളം കാലം പാകിസ്ഥാനുമായി ഒരു ഉഭയകക്ഷി പരമ്പര നടത്താനാവില്ല”രാജീവ് ശുക്ല പറഞ്ഞു.

പാക് ദിനപത്രമായ “ജാംഗി”ലാണ് ഇന്ത്യ-പാക് പരമ്പരയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചിരുന്നു.

ICC Champions Trophy 2017 - India vs Pakistan, Live Score

മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. 2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. നിലവില്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം