ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അത്തരത്തിലുള്‌ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ അംഗീകാരം നല്‍കാതെ പാകിസ്താനുമായി പരമ്പര സംഘടിപ്പിക്കാന്‍ ഒരുക്കമല്ലെന്നും ശുക്ല പറഞ്ഞു.
“ബോര്‍ഡില്‍ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ അതേ നിലപാടാണ് ഞങ്ങള്‍ക്ക്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തിടത്തോളം കാലം പാകിസ്ഥാനുമായി ഒരു ഉഭയകക്ഷി പരമ്പര നടത്താനാവില്ല”രാജീവ് ശുക്ല പറഞ്ഞു.
പാക് ദിനപത്രമായ “ജാംഗി”ലാണ് ഇന്ത്യ-പാക് പരമ്പരയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചിരുന്നു.
Read more
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. 2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. നിലവില്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്.