അപൂര്‍വമായി വീണുകിട്ടുന്ന അവസരങ്ങളിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകണം, എങ്കിലും പ്രതിഭയില്‍ ആരുടേയും പിന്നിലല്ല

ടി20യില്‍ ഒരിന്നിങ്സിന്റെ ദൈര്‍ഘ്യം എത്രയുണ്ടായിരുന്നു എന്നതല്ല എത്രത്തോളം കണ്ടിരുന്നവരെ എന്റര്‍ടെയിന്‍ ചെയ്തു എന്നതിലാണ് കാര്യം. ഇമ്പാക്ട് ഉള്ള കമിയോസിന്റെ ഗെയിമാകണം ടി20. ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇനിയും ഏറെ നാള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു പാര്‍ട്ണര്‍ ഷിപ്പാണ് ഇന്നു സംഭവിക്കുന്നത്.

ഫുള്‍ ഡെലിവറി ഔട്ട് സൈഡ് ഓഫ്, ഷഫിള്‍സ് & വിപ്പ്‌സ് ഇറ്റ്.. പന്ത് ലാന്‍ഡ് ചെയ്യുന്നത് എവിടെയാണെന്നത് നമ്മള്‍ പലതവണ കണ്ടു കഴിഞ്ഞതാണ്.. സിംപ്ലി audacious.. സ്‌കൈ ഹാസ് നോ ലിമിറ്റ്.

മറുഭാഗത്ത് സഞ്ജു സാംസണ്‍ സുന്ദരമായ ഡ്രൈവുകളുടെ ഒരു എക്സിബിഷന്‍ അവതരിപ്പിക്കുന്നു.ഷോറിഫുള്‍ ഇസ്ലാമിന്റെയൊരു ഓവര്‍ പിച്ച്ഡ് പന്ത് മനോഹരമായൊരു സ്ട്രയിറ്റ് ഡ്രൈവ്, മുസ്തഫിസുറിനെതിരെ മറ്റൊരു തകര്‍പ്പന്‍ ഡ്രൈവ്.

വ്യത്യസ്ത ശൈലികളില്‍ കളിക്കുന്ന രണ്ടു ബാറ്റര്‍മാര്‍ ചേര്‍ന്നവതരിപ്പിച്ച സിംഫണി, അതു നടന്നിരുന്നിടത്തോളം നേരം സുന്ദരമായിരുന്നു.. ഒരാള്‍ ഈ ഫോര്‍മാറ്റിനെ തന്നെ ഡീ കോഡ് ചെയ്തവനാണെങ്കില്‍ മറ്റെയാള്‍ അപൂര്‍വമായി വീണു കിട്ടുന്ന അവസരങ്ങളിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ വിധിക്കപ്പെട്ടവനാണെങ്കിലും പ്രതിഭയില്‍ ആരുടേയും പുറകിലല്ല.

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more