ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് മാറ്റണോ?, ഐസിസി നിലപാട് പുറത്ത്

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി കറാച്ചിയിലും റാവല്‍പിണ്ടിയിലും നടക്കുന്ന ഒരുക്കങ്ങളില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മാര്‍ക്വീ ഇവന്റിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഐസിസി പ്രതിനിധി സംഘം പാകിസ്ഥാനില്‍ എത്തിയിട്ടുണ്ട്.

ഇവന്റ്സിന്റെ സീനിയര്‍ മാനേജര്‍ സാറാ എഡ്ഗറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഈ ആഴ്ച ആദ്യം പാകിസ്ഥാനില്‍ എത്തിയിരുന്നു. ഐസിസി പ്രതിനിധി സംഘം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുമായി ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തിയതാണ് റിപ്പോര്‍ട്ട്. അനുവദിച്ച സമയത്തിനുള്ളില്‍ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ പിസിബി മേധാവി ഭരണസമിതിക്ക് ഉറപ്പ് നല്‍കി.

കറാച്ചിയിലെയും റാവല്‍പിണ്ടിയിലെയും സ്റ്റേഡിയങ്ങള്‍ പരിശോധിച്ച ശേഷം പ്രതിനിധി സംഘം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സന്ദര്‍ശിക്കും. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ ഏക വേദി ഗദ്ദാഫി സ്റ്റേഡിയമാണ്, അത് ഐസിസി ഇതുവരെ വിലയിരുത്തിയിട്ടില്ല. ടീം ശനിയാഴ്ച (സെപ്റ്റംബര്‍ 21) സ്റ്റേഡിയം സന്ദര്‍ശിച്ചേക്കും.

ഒരുക്കങ്ങള്‍ ഐസിസി ടീമിനെ കാണിക്കാന്‍ പിസിബി നല്ല തയ്യാറെടുപ്പിലാണ്. ബ്രീഫിംഗില്‍, പങ്കെടുക്കുന്ന ടീമുകള്‍ക്കായുള്ള പരിശീലന സെഷനുകള്‍ നടക്കുന്ന LCCA ഗ്രൗണ്ട് ഉള്‍പ്പെടുന്ന സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പിസിബി ഹൈലൈറ്റ് ചെയ്യും.

ടൂര്‍ണമെന്റിന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിലയിരുത്താന്‍ ഐസിസി ടീം മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഗദ്ദാഫി സ്റ്റേഡിയം വിലയിരുത്തിയ ശേഷം പ്രതിനിധി സംഘം രാത്രി തന്നെ ദുബായിലേക്ക് തിരിക്കും.

കറാച്ചിയിലെയും റാവല്‍പിണ്ടിയിലെയും സുരക്ഷാ ക്രമീകരണങ്ങളില്‍ ഐസിസി പ്രതിനിധികള്‍ സന്തുഷ്ടരാണെന്ന് പിസിബി മേധാവി നഖ്വി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.