ചാമ്പ്യന്‍സ് ട്രോഫി: കോഹ്‌ലിയോട് യൂനിസ് ഖാന്റെ വികാരനിര്‍ഭരമായ അഭ്യര്‍ത്ഥന

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ന് പാകിസ്ഥാനാണ് അതിഥേയത്വം വഹിക്കുന്നത്. എന്നിരുന്നാലും, ഷോപീസ് ഇവന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം ബിസിസിഐ ഇതുവരെ സ്ഥിരീകരിക്കാത്തതിനാല്‍ ടൂര്‍ണമെന്റിനെ ചുറ്റിപ്പറ്റി വലിയ അനിശ്ചിതത്വങ്ങളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കലങ്ങിമറിഞ്ഞ രാഷ്ട്രീയ ബന്ധം രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റിനെ ബാധിച്ചു. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിരാട് കോഹ്‌ലി പാകിസ്ഥാനില്‍ കളിക്കണമെന്ന തന്റെ ആഗ്രഹം തുറഞ്ഞുപറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാന്‍.

വിരാട് കോഹ്ലിക്ക് ഇനി പാകിസ്ഥാനില്‍ മാത്രമേ കളിക്കാനും പ്രകടനം നടത്താനും ബാക്കിയുള്ളൂവെന്ന് യൂനിസ് ഖാന്‍ പറഞ്ഞു. 2006ല്‍ അണ്ടര്‍ 19 ടീമിനൊപ്പം പാകിസ്ഥാന്‍ പര്യടനം നടത്തിയ വിരാട് കോഹ്ലി സീനിയര്‍ ടീമിനൊപ്പം അവിടെ കളിച്ചിട്ടില്ല. വിരാട് കോഹ്ലിക്ക് പാകിസ്ഥാനിലെ ക്രേസ് ഇന്ത്യയേക്കാള്‍ കുറവല്ല.

‘2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി വിരാട് കോഹ്ലി പാകിസ്ഥാനില്‍ വരണം, അത് ഞങ്ങളുടെയും ആഗ്രഹമാണ്. പാകിസ്ഥാന്‍ പര്യടനം നടത്തി പാകിസ്ഥാനില്‍ പ്രകടനം നടത്തുക എന്നത് മാത്രമാണ് കോഹ്ലിയുടെ കരിയറില്‍ അവശേഷിക്കുന്നത്,’ യൂനിസ് ഖാന്‍ പറഞ്ഞു.

2023 ലെ ഏഷ്യാ കപ്പിന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാന്‍ തയ്യാറായിരുന്നു. എന്നിരുന്നാലും, ടീം ഇന്ത്യയെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനാല്‍ ടൂര്‍ണമെന്റ് ഒരു ഹൈബ്രിഡ് മോഡലിലാണ് നടന്നത്. പാകിസ്ഥാനില്‍ കുറച്ച് മത്സരങ്ങളും ഇന്ത്യയുടെ മത്സരങ്ങളും സെമിഫൈനലും ഫൈനലിനും ശ്രീലങ്കയാണ് ആതിഥേയത്വം വഹിച്ചത്.

അതേസമയം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഐസിസി പിസിബിക്ക് ഫണ്ട് അനുവദിച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് കളിക്കാന്‍ അപെക്‌സ് ബോഡി പിസിബിക്ക് അനുബന്ധ ഫണ്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക അപ്ഡേറ്റ് കാത്തിരിക്കുകയാണ്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ