ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് മുന്നോടിയായി ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ പാക് ടീം പങ്കെടുത്തിട്ടും ഇന്ത്യ പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ വരാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നഖ്‌വി, പാകിസ്ഥാന്‍ ക്രിക്കറ്റിന് ഏറ്റവും മികച്ചത് ചെയ്യാന്‍ ശ്രമിക്കുന്നതായി പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങളില്‍ ഐസിസിയുമായി ബന്ധപ്പെടുന്ന അദ്ദേഹം ഇപ്പോഴും മുഴുവന്‍ മത്സരവും പാകിസ്ഥാനില്‍ തന്നെ നടത്തണമെന്ന് ആഗ്രഹിക്കുന്നു.
പാകിസ്ഥാന് വേണ്ടി നല്ലത് ഞാന്‍ ചെയ്യും. ഞാന്‍ ഐസിസി ചെയര്‍മാനുമായി ബന്ധപ്പെടുന്നുണ്ട്, എന്റെ ടീം ഉന്നതാധികാര സമിതിയിലെ ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയിട്ടും അവര്‍ നമ്മുടെ നാട്ടിലേക്ക് വരുന്നില്ലെന്ന എന്നത് അംഗീകരിക്കാനാവില്ല. സമത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഐസിസിക്ക് മുന്നില്‍ ഞങ്ങള്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു, അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കും- മൊഹ്സിന്‍ നഖ്‌വി നവംബര്‍ 28 ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കായി തങ്ങളുടെ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് രേഖാമൂലമുള്ള ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നഖ്വി അവകാശപ്പെട്ടു.
Read more
മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും എട്ട് ടീമുകളുടെ ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ അന്തിമമാക്കുന്നതിനുമായി നവംബര്‍ 29 വെള്ളിയാഴ്ച ഐസിസി അതിന്റെ ബോര്‍ഡ് അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.