ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖരായ നാല് ടീമുകൾ – ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് – കൂടാതെ കെവിൻ പീറ്റേഴ്സന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ദക്ഷിണാഫ്രിക്കയുടെ പുതിയ ടി20 ടൂർണമെന്റിൽ ഫ്രാഞ്ചൈസികൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു. അടുത്ത വർഷം ജനുവരിയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന മത്സരത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ആറ് ടീമുകളാണ് ഹോം എവേ മത്സരങ്ങളായി പോരാടുന്നത്.
2017-ൽ പരാജയപ്പെട്ട ഗ്ലോബൽ ലീഗ് T20 (GLT20) നും 2018 ലും 2019 ലും ഉണ്ടായിരുന്ന ഇപ്പോൾ പ്രവർത്തനരഹിതമായ Mzansi സൂപ്പർ ലീഗിനും (MSL) ശേഷം T20 മത്സരം ആരംഭിക്കാനുള്ള CSA യുടെ മൂന്നാമത്തെ ശ്രമമാണിത്. പ്രത്യേക മീറ്റിംഗിന് ശേഷം വന്ന തീരുമാനത്തിൽ “ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടി20 ലീഗ്” സൃഷ്ടിക്കാനാണ് സൗത്താഫ്രിക്ക ലക്ഷ്യമിടുന്നത്. ഇന്ത്യ പ്രീമിയർ ലീഗിന്റെ സാമ്പത്തിക സ്ഥിതിയോടും ഉന്നത നിലവാരത്തോടും മത്സരിക്കാൻ പറ്റില്ല എന്നത് അറിയാവുന്നതിനാൽ തന്നെ ലോകത്തിലെ രണ്ടാമത്തെ ലീഗ് എന്ന ആശയം ഉണ്ടായത്.
അതിനായി, ഇതുപോലെ ഒരു ലീഗ് എങ്ങനെ വിജയിപ്പിക്കണം എന്ന് നന്നായി അറിയാവുന്ന ഒരു വ്യക്തിയെ സൗത്താഫ്രിക്ക അവരുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: ഐപിഎല്ലിന്റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) സുന്ദർ രാമൻ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട് . ഇതുവരെ പേരിട്ടിട്ടില്ലാത്ത ടൂർണമെന്റിന്റെ 12.5% വിഹിതം രാമന്റെ ഉടമസ്ഥതയിലുള്ളതാണ്, ഭൂരിഭാഗം ഓഹരി (57.5%) CSA നിലനിർത്തുകയും ബാക്കി 30% ബ്രോഡ്‌കാസ്റ്റർ സൂപ്പർസ്‌പോർട് സ്വന്തമാക്കുകയും ചെയ്തു.
Read more
എന്തായാലും വിവിധ ഐ.പി.എൽ ടീമുകൾ അവരുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി നടത്തുന്ന നീക്കങ്ങൾ ആഴ്ചകളായി കാണുന്നുണ്ട്. ഷാരൂഖിന്റെ കൊൽക്കത്ത അമേരിക്കയിൽ സ്റ്റേഡിയം നിർമിക്കുന്നതും രാജസ്ഥാൻ റോയല്സിലേക്ക് പുതിയ നിക്ഷേപകർ വരുന്നതും ഒകെ. ഐ.പി.എൽ കണ്ട ഏറ്റവും വലിയ ബ്രാൻഡുകളായ ചെന്നൈ മുംബൈ ടീമുകൾ കൂടി സൗത്താഫ്രിക്കൻ ലീഗിലേക്ക് പണമെറിയുന്നതോടെ വമ്പൻ നീക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.