ചേട്ടാ മാപ്പ്, പെട്ടെന്നുള്ള ദേഷ്യത്തിൽ സംഭവിച്ചതാണ്; ഇർഫാൻ യൂസഫ് തർക്കത്തിൽ സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം

തങ്ങളുടെ അവസാന ലീഗ് ഘട്ട പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരോട് തോറ്റെങ്കിലും ഇന്ത്യ ചാമ്പ്യൻസ് ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൻ്റെ ഉദ്ഘാടന പതിപ്പിൻ്റെ സെമിഫൈനലിന് യോഗ്യത നേടി. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർക്ക് 20 ഓവറിൽ 156 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാൽ റണ്ണൗട്ടായി വിക്കറ്റ് പോയ ശേഷം ഇർഫാൻ പത്താൻ തൻ്റെ ജ്യേഷ്ഠനോട് ആക്രോശിക്കുന്നതും തുടർന്ന് മാപ്പ് പറഞ്ഞ് തലയിൽ ഉമ്മ കൊടുക്കുന്നതും ഉൾപെടുന്നതുമായ സംഭവങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

ഇന്ത്യൻ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. അവിടെ ഇർഫാൻ- യൂസഫ് താരങ്ങൾ തമ്മിൽ ഉള്ള ആശയ വിനിമയത്തിന്റെ കുറവ് കാരണം അവിടെ ഋർഫാന് റൺ ഔട്ട് ആകുകയും ചെയ്തു. രണ്ടാം റൺ പൂർത്തിയാക്കാൻ ട്രാക്കിൻ്റെ പകുതിയോളം ഇർഫാൻ ഇറങ്ങിയപ്പോൾ യൂസഫ് ബാക്കി റൺ പൂർത്തിയാക്കാൻ തയാറായില്ല. റണ്ണൗട്ടായതിന് ശേഷം, ഇർഫാൻ തൻ്റെ നിരാശ തൻ്റെ സഹോദരനോട് വ്യക്തമാക്കി. അദ്ദേഹത്തിന് നേരെ ആക്രോശിക്കുന്നത് കാണാമായിരുന്നു.

ഇന്ത്യ ചാമ്പ്യൻസിൻ്റെ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാൻ മികച്ച റൺ റേറ്റിൽ വിജയം അനിവാര്യം ആയിരിക്കെ ഈ വിക്കറ്റ് വലിയ രീതിയിൽ ഇന്ത്യയെ ബാധിക്കുമെന്നാണ് കരുതപെട്ടത്. എന്നിരുന്നാലും, ഇന്ത്യ 54 റൺസിന് തോറ്റിട്ടും തൻ്റെ ടീം സെമിഫൈനലിലെത്തി എന്ന് ഉറപ്പാക്കാൻ യൂസഫ് പഠാന് കഴിഞ്ഞു. അപ്പോഴേക്കും ഇർഫാൻ പത്താന്റെ ദേഷ്യം കുറഞ്ഞിരുന്നു. ടീമിൻ്റെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയതിന് യൂസഫിൻ്റെ നെറ്റിയിൽ തമാശയായി ചുംബിച്ചു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ