തങ്ങളുടെ അവസാന ലീഗ് ഘട്ട പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരോട് തോറ്റെങ്കിലും ഇന്ത്യ ചാമ്പ്യൻസ് ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൻ്റെ ഉദ്ഘാടന പതിപ്പിൻ്റെ സെമിഫൈനലിന് യോഗ്യത നേടി. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർക്ക് 20 ഓവറിൽ 156 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാൽ റണ്ണൗട്ടായി വിക്കറ്റ് പോയ ശേഷം ഇർഫാൻ പത്താൻ തൻ്റെ ജ്യേഷ്ഠനോട് ആക്രോശിക്കുന്നതും തുടർന്ന് മാപ്പ് പറഞ്ഞ് തലയിൽ ഉമ്മ കൊടുക്കുന്നതും ഉൾപെടുന്നതുമായ സംഭവങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.
ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 19-ാം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. അവിടെ ഇർഫാൻ- യൂസഫ് താരങ്ങൾ തമ്മിൽ ഉള്ള ആശയ വിനിമയത്തിന്റെ കുറവ് കാരണം അവിടെ ഋർഫാന് റൺ ഔട്ട് ആകുകയും ചെയ്തു. രണ്ടാം റൺ പൂർത്തിയാക്കാൻ ട്രാക്കിൻ്റെ പകുതിയോളം ഇർഫാൻ ഇറങ്ങിയപ്പോൾ യൂസഫ് ബാക്കി റൺ പൂർത്തിയാക്കാൻ തയാറായില്ല. റണ്ണൗട്ടായതിന് ശേഷം, ഇർഫാൻ തൻ്റെ നിരാശ തൻ്റെ സഹോദരനോട് വ്യക്തമാക്കി. അദ്ദേഹത്തിന് നേരെ ആക്രോശിക്കുന്നത് കാണാമായിരുന്നു.
ഇന്ത്യ ചാമ്പ്യൻസിൻ്റെ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാൻ മികച്ച റൺ റേറ്റിൽ വിജയം അനിവാര്യം ആയിരിക്കെ ഈ വിക്കറ്റ് വലിയ രീതിയിൽ ഇന്ത്യയെ ബാധിക്കുമെന്നാണ് കരുതപെട്ടത്. എന്നിരുന്നാലും, ഇന്ത്യ 54 റൺസിന് തോറ്റിട്ടും തൻ്റെ ടീം സെമിഫൈനലിലെത്തി എന്ന് ഉറപ്പാക്കാൻ യൂസഫ് പഠാന് കഴിഞ്ഞു. അപ്പോഴേക്കും ഇർഫാൻ പത്താന്റെ ദേഷ്യം കുറഞ്ഞിരുന്നു. ടീമിൻ്റെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയതിന് യൂസഫിൻ്റെ നെറ്റിയിൽ തമാശയായി ചുംബിച്ചു.
Kalesh Between Yusuf Pathan and Irfan Pathan for Run out.. pic.twitter.com/AVj7lP0I9e
— Satya Prakash (@_SatyaPrakash08) July 11, 2024
View this post on InstagramRead more