ചേതേശ്വര്‍ പുജാരയ്ക്കു നാണക്കേടിന്റെ റെക്കോഡ്

ചേതേശ്വര്‍ പുജാരയ്ക്കു നാണക്കേടിന്റെ റെക്കോഡ്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം രണ്ടു ഇന്നിംഗ്‌സുകളിലും റണ്‍ ഔട്ടാകുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ അവസാന ദിനത്തിലാണ് താരം വീണ്ടും റണ്‍ഔട്ടായി മാറിയത്.

ക്രീസിലെത്തുന്ന ഒരു ബാറ്റസ്മാനും ആഗ്രഹിക്കാത്ത റെക്കോഡ് രണ്ടാം ഇന്നിംഗ്‌സിന്റെ 27ാം ഓവറിലാണ് പൂജാരയ്ക്കു ലഭിച്ചത്. ഓവറിന്റെ ആദ്യ പന്തില്‍ മൂന്നു റണ്‍സ് നേടാനുള്ള ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്.

രണ്ട് റണ്‍സ് ഓടിയ ശേഷം മൂന്നാമത്തെ റണ്‍ സ്വന്തമാക്കാനായി ശ്രമിച്ച പൂജാരയ്ക്കു വിനായി മാറി. 19 റണ്‍സാണ് താരം രണ്ടാം ഇന്നിംഗസില്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കുന്നതിനു പൂജാര റണ്‍ഔട്ടായി കൂടാരം കയറിയിരുന്നു.