ബി.സി.സി.ഐയുമായി വീണ്ടും പോരെടുക്കാന്‍ കോഹ്‌ലി?

ടീമംഗങ്ങളുടെ പ്രതിഫലത്തുക ഉയര്‍ത്തുക എന്ന വിഷയത്തില്‍ ഇന്റ്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി് നായകന്‍ വിരാട് കോഹ്‌ലി. ഈ വര്‍ഷം ആദ്യമാണ് പ്രതിഫലത്തുക പുതുക്കിയുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കിയത്.

നിലവില്‍ “എ” ഗ്രേഡില്‍പ്പെട്ട കളിക്കാരന് വര്‍ഷം രണ്ട് കോടി രൂപയും “ബി” ഗ്രേഡിലുള്ള കളിക്കാരന് ഒരു കോടി രൂപയും “സി” ഗ്രേഡ് കളിക്കാരന് 50 ലക്ഷം രൂപയുമാണ് പ്രതിഫലം.കളിക്കാരില്‍ പലരും ഈ പ്രതിഫലത്തില്‍ സംതൃപ്തരല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. “എ” ഗ്രേഡ് കളിക്കാര്‍ക്ക് 5 കോടി രൂപയും ബി ഗ്രേഡ് കളിക്കാര്‍ക്ക് 3 കോടി രൂപയും സി ഗ്രേഡ് കളിക്കാര്‍ക്ക് 1.5 കോടി രൂപയും നല്‍കി കരാര്‍ പുതുക്കണമെന്നാണ് കളിക്കാര്‍ ആവശ്യപ്പെടുന്നത്.

ലോകത്തിലെ ഏറ്റവുമധികം വരുമാനമുളള ക്രിക്കറ്റ് സംഘടനയാണ് ബി.സി.സി.ഐ. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ബി.സി.സി.ഐയുടെ സംഭാവനയാണ്. നിലവില്‍ കളിക്കാര്‍ക്ക് വരുമാനം നല്‍കുന്നതില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും സൗത്ത് ആഫ്രിയ്ക്കും പിന്നിലാണ് ഇന്ത്യ.

മത്സരക്രമങ്ങളിലെ അപാകതയെചൊല്ലി ബി.സി.സി.ഐയേ വിമര്‍ശ്ശിച്ച് നേരത്തെ കോഹ്ലി രംഗത്തെത്തിയിരുന്നു.അതിനേത്തുടര്‍ന്ന് ഇന്ത്യന്‍ നായകന് ശ്രീലങ്കയ്ക്കെതിരായ ടി-20 മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്നു.