സൗത്ത് ആഫ്രിക്കൻ താരത്തിന്റെ ജീവനായി പ്രാർത്ഥിച്ച് ക്രിക്കറ്റ്‌ ലോകം, താരം കോമയിൽ

മുൻ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ബൗളർ മൊണ്ട്‌ലി ഖുമാലോ ശനിയാഴ്ച രാത്രി ബ്രിഡ്ജ് വാട്ടറിലെ ഒരു പബ്ബിന് പുറത്ത് ഉണ്ടായ ആക്രമണത്തെ തുടർന്ന് കോമയിലാണ്. വളരെയധികം പരിക്കുകൾ പറ്റിയ താരത്തിന് തലച്ചോറിൽ രക്തസ്രാവമുണ്ടായി, ഇതുവരെ മൂന്ന് ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. അത്ര ശുഭകാരമായ റിപോർട്ടുകൾ അല്ല പുറത്ത് വരുന്നത്.

20 കാരനായ ഖുമാലോ ദക്ഷിണാഫ്രിക്കയിലെ ക്വാ-സുലു നടാൽ ഇൻലാൻഡുമായി കരാറിലേർപ്പെട്ടിട്ടുണ്ട്, കൂടാതെ നോർത്ത് പീതർടൺ ക്രിക്കറ്റ് ക്ലബിന്റെ പ്രൊഫഷണലായ തന്റെ ആദ്യ വിദേശ താരം കൂടിയാണ്. സംഭവം നടക്കുമ്പോൾ കഴിഞ്ഞ വാരാന്ത്യത്തിൽനേടിയ വിജയം ആഘോഷിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഖുമാലോ അബോധാവസ്ഥയിലായിരുന്നുവെന്നും സൗത്ത്മീഡ് ഹോസ്പിറ്റലിൽ അടിയന്തര വൈദ്യചികിത്സ ലഭിച്ചതായും വാർത്തകളുണ്ട്.

താരത്തെ ആക്രമിച്ച 27 വയസുകാരൻ ചികിത്സയിലാണ്. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും താരം തിരിച്ചെത്തുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പറഞ്ഞു.

Read more

ഭാവി സൗത്ത് ആഫ്രിക്കൻ പ്രതീക്ഷയായി പറഞ്ഞിരുന്ന താരത്തിന് എങ്ങനെയാണ് ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല.