നിർണായക ടോസ് ഇന്ത്യക്ക്, മാറ്റങ്ങളുമായി ഇന്ത്യൻ നിര; സൂപ്പർ താരങ്ങൾ മടങ്ങിയെത്തിയ സന്തോഷത്തിൽ ഓസ്ട്രേലിയ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ.എൽ രാഹുൽ ബോളിങ് തിരഞ്ഞെടുത്തു. റൺ ഒഴുകുന്ന പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കിട്ടുന്ന ആധിപത്യം തന്നെയാണ് കെ.എൽ രാഹുലിനെ ബോളിങ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

സൂപ്പർ താരങ്ങൾക്ക് പലർക്കും വിശ്രമം ആയതിനാൽ ഋതുരാജ്, ശ്രേയസ്, സൂര്യകുമാർ , അശ്വിൻ, ഷമി തുടങ്ങിയ താരങ്ങൾ ഇന്ത്യൻ നിരയിൽ തിരിച്ചെത്തി. ഓസ്‌ട്രേലിയയും അവരുടെ ഏറ്റവും മികച്ച ഇലവനുമായി തന്നെ ഇറങ്ങുന്നതിനാൽ ആവേശകരമായ മത്സരം തന്നെ ആയിരിക്കും പ്രതീക്ഷിക്കാം.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (w/c), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

Read more

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷാഗ്നെ, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ് (w), മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, പാറ്റ് കമ്മിൻസ് (c), സീൻ ആബട്ട്, ആദം സാമ്പ