'കാലത്തിന് അനുസരിച്ച് മാറ്റം വരണം'; ഏകദിന ഫോര്‍മാറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള വഴിപറഞ്ഞ് രവി ശാസ്ത്രി

ടി20 ലീഗുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയില്‍ ഏകദിന ക്രിക്കറ്റിന്റെ ഭാവിയില്‍ കാര്‍മേഘങ്ങള്‍ പൊങ്ങിക്കിടക്കുകയാണ്. 50 ഓവര്‍ ഫോര്‍മാറ്റ് സമയമെടുക്കുന്നതാണെന്നും ഐസിസി ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പലരും കരുതുന്നു. ചാമ്പ്യന്‍സ് ട്രോഫിയുടെ 2025 പതിപ്പ് ടി 20 ഐ ഫോര്‍മാറ്റില്‍ കളിക്കണമെന്ന് പ്രക്ഷേപകര്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ചര്‍ച്ചകള്‍ക്കിടയില്‍, ഏകദിന ഫോര്‍മാറ്റിന്റെ കുറഞ്ഞുവരുന്ന ജനപ്രീതി ഉയര്‍ത്താന്‍ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഒരു പുതിയ പരിഹാരം ഉപദേശിച്ചിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റ് 40 ഓവറാക്കി ചുരുക്കണമെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹം ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ എകദിനം 60 ഓവര്‍ കളിയായിരുന്നു. അത് 50 ഓവറാക്കി മാറ്റി. നിങ്ങള്‍ സമയത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. ഒരു കാഴ്ചക്കാരന് അത്ര നേരം കളി കാണാന്‍ ഇപ്പോള്‍ ആകില്ല.

മുന്നോട്ടുള്ള വഴി കളി 40 ഓവര്‍ ഗെയിമാക്കുക എന്നതാണ്, അത് ഏകദിന ഫോര്‍മാറ്റിനെ മറ്റ് ഫോര്‍മാറ്റുകള്‍ക്ക് ഒപ്പം നിലനിര്‍ത്തും. ഇപ്പോള്‍ ടോസില്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്- ശാസ്ത്രി അഭിപ്രായപ്പെട്ടു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം