ടി20 ലീഗുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയില്‍ ഏകദിന ക്രിക്കറ്റിന്റെ ഭാവിയില്‍ കാര്‍മേഘങ്ങള്‍ പൊങ്ങിക്കിടക്കുകയാണ്. 50 ഓവര്‍ ഫോര്‍മാറ്റ് സമയമെടുക്കുന്നതാണെന്നും ഐസിസി ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പലരും കരുതുന്നു. ചാമ്പ്യന്‍സ് ട്രോഫിയുടെ 2025 പതിപ്പ് ടി 20 ഐ ഫോര്‍മാറ്റില്‍ കളിക്കണമെന്ന് പ്രക്ഷേപകര്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
ചര്‍ച്ചകള്‍ക്കിടയില്‍, ഏകദിന ഫോര്‍മാറ്റിന്റെ കുറഞ്ഞുവരുന്ന ജനപ്രീതി ഉയര്‍ത്താന്‍ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഒരു പുതിയ പരിഹാരം ഉപദേശിച്ചിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റ് 40 ഓവറാക്കി ചുരുക്കണമെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹം ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്.
1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ എകദിനം 60 ഓവര്‍ കളിയായിരുന്നു. അത് 50 ഓവറാക്കി മാറ്റി. നിങ്ങള്‍ സമയത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. ഒരു കാഴ്ചക്കാരന് അത്ര നേരം കളി കാണാന്‍ ഇപ്പോള്‍ ആകില്ല.
Read more
മുന്നോട്ടുള്ള വഴി കളി 40 ഓവര്‍ ഗെയിമാക്കുക എന്നതാണ്, അത് ഏകദിന ഫോര്‍മാറ്റിനെ മറ്റ് ഫോര്‍മാറ്റുകള്‍ക്ക് ഒപ്പം നിലനിര്‍ത്തും. ഇപ്പോള്‍ ടോസില്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്- ശാസ്ത്രി അഭിപ്രായപ്പെട്ടു.