'ഇരുവരില്‍ കേമന്‍ അവന്‍ തന്നെ', തുറന്നു പറഞ്ഞ് ദാസ്ഗുപ്ത

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ ചഹലിനെ തഴഞ്ഞതില്‍ വലിയ അതിശയമൊന്നുമില്ലെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ രണ്ട് പരമ്പരകളില്‍ യുസ്‌വേന്ദ്ര ചഹലിനു പകരം രാഹുല്‍ ചഹാര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത് നിങ്ങള്‍ കണ്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ചഹലിന് പകരമെത്തിയ രാഹുല്‍ മികച്ച പ്രകടനം നടത്തി. അതിനാല്‍ യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയതില്‍ വലിയ അതിശയമില്ല- ദീപ് ദാസ്ഗുപ്ത പറഞ്ഞു.

നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ചഹലിനു വേണ്ടി വാദിക്കാം. എന്നാല്‍ ചഹലിനെക്കാള്‍ മികച്ചു നിന്നത് ചഹാറാണ്. ലോക കപ്പിനുള്ള ഇന്ത്യന്‍ ടീം പരിശോധിച്ചാല്‍ ഏറെക്കുറെ മൂന്നിലൊന്ന് താരങ്ങളും സ്പിന്നര്‍മാരാണ്. ലോക കപ്പില്‍ ഏതു തരത്തിലെ പിച്ചുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. വലിയ സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. യുഎഇയിലെ വരണ്ടചൂട് കാരണം പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുമെന്നും ദാസ്ഗുപ്ത പറഞ്ഞു.

Read more