അണ്ടര്‍ 19 ടീമിന്റെ നായകന്മാരായി ഡല്‍ഹിയില്‍ നിന്നുള്ള കളിക്കാര്‍ വരണം; അതിനൊരു കാരണമുണ്ട്

വെസ്റ്റിന്‍ഡീസില്‍ ലോകകപ്പില്‍ സെമിഫൈനലില്‍ കടന്നിരിക്കുന്ന ഇന്ത്യയ്ക്ക് രണ്ടു മത്സരം കൂടി ജയിക്കാനായാല്‍ കയ്യിലെത്തുക വന്‍ വിജയങ്ങളില്‍ ഒന്നാകും. പല തവണ കപ്പടിച്ചിട്ടുള്ള ഇന്ത്യന്‍ ടീമിന് ഡല്‍ഹിക്കാര്‍ നായകന്മാരായി വന്നാല്‍ ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിക്കാരനായ യാഷ ദുള്ളാണ് ഇത്തവണയും നായകന്‍.

ഇന്ത്യന്‍ ടീമിനെ നയിക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള കളിക്കാര്‍ വന്നാല്‍ അത് ഗുണകരമാകുമെന്നാണ് ഒരു സെലക്ടര്‍ പറഞ്ഞത്. ടീമിന് കപ്പടിക്കാന്‍ ഭാഗ്യം കൂടെ വരുന്നത് ഡല്‍ഹിക്കാര്‍ നായകന്മാരാകുമ്പോഴാണത്രേ. ഡല്‍ഹിയില്‍ നിന്നുള്ള വിരാട് കോഹ്ലിയും ഉന്മുക്ത് ചന്ദും നായകന്മാരായിരുന്നപ്പോള്‍ ടീം കപ്പടിച്ചിരുന്നു.

ഉന്‍മുക്ത് ചന്ദും കപ്പടിച്ച ഡല്‍ഹി നായകനാണ്. ഫൈനലില്‍ ചന്ദ് സെഞ്ച്വറി അടിക്കുകയും ചെയ്തു. യാഷും ഫൈനലില്‍ തിളങ്ങുമെന്നാണ് ഈ സെലക്ടറുടെ പ്രതീക്ഷ. അതേസമയം കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ ആറു കളിക്കാര്‍ മാറിയപ്പോള്‍ പകരക്കാരുമായി വന്നാണ് ഇന്ത്യ ക്വാര്‍ട്ടര്‍ വരെയെത്തിയത്.

ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ കോവിഡ് മുക്തനായി ദുള്ളും മറ്റും എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയെ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിക്കുകയായിരുന്നു. ദുള്‍ 20 റണ്‍സാണ അടിച്ചത്.