മലയാളി താരത്തെ ട്രയല്‍സിന് ക്ഷണിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

മലയാളി താരം രോഹന്‍ കുന്നുമ്മലിനെ ട്രയല്‍സിന് ക്ഷണിച്ച് ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് രോഹനെ തേടി ഈ വിളിയെത്തിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലന ക്യാപിംല്‍ വളരെ മികച്ച അനുഭവമായിരുന്നുവെന്നും സൗരവ് ഗാംഗുലി, പ്രവീണ്‍ ആംറേ തുടങ്ങിയ മഹാരഥന്‍മാരുമായി ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചുവെന്നും രോഹന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച അവസാനിച്ച ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ ദേവ്ധര്‍ ട്രോഫിയില്‍ സൗത്ത് സോണിനായി ഇറങ്ങിയ രോഹന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.സൗത്ത് സോണിനായി 62.20 ശരാശരിയില്‍ 311 റണ്‍സെടുത്ത രോഹന്‍ ടൂര്‍ണമെന്റിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു.

ടൂര്‍ണമെന്റില്‍ 123.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും രോഹനുണ്ടായിരുന്നു. ഈസ്റ്റ് സോണിനെതിരായ ഫൈനലില്‍ ഓപ്പണറായി ഇറങ്ങി 75 പന്തില്‍ 107 റണ്‍സടിച്ച രോഹന്റെ മികവിലാണ് സൗത്ത് സോണ്‍ കിരീടം ചൂടിയത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍