അക്രം, വഖാര്‍ , അക്തര്‍ ഒരുമിച്ച് കളിച്ചിട്ടും ഇന്ത്യ 'ക്ഷ' വരപ്പിച്ച് വിട്ടതാണ്; എന്നിട്ടാണ് ഒരു നസീം ഷാ..

സഹതാപം, വെളുപ്പിക്കല്‍.. വളരെ കുറച്ച് ‘പ്രത്യേക sportsman spirit’ ഉള്ളവരോട് ആണ്.. കാരണം… ഇന്ത്യ-പാക് മത്സരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമോ, കളി തിരിച്ച പാണ്ഡ്യയുടെ പ്രകടനമോ ഓര്‍ക്കാതെ നസീം ഷായുടെ പരിക്കില്‍ ഉള്ളുരുകുന്ന ചിലര്‍ ( അവര്‍ക്ക് നസീം പാകിസ്ഥാന്‍ കളിക്കാരനും ഭുവനേശ്വരും പാണ്ഡ്യയും BCCI കളിക്കാരുമാണ്)

NB.. ഉടനെ മതം എന്ന് പറഞ്ഞു കരയാന്‍ വരട്ടെ.. മതം , രാഷ്ട്രീയം ഒന്നും ഇവിടെ വേണ്ട, നമുക്ക് cricket തന്നെ ആണ് വിഷയം.. അതാണ് പറയുന്നതും.. നസീം ഷായ്ക്ക് പരിക്ക് പറ്റിയില്ലെങ്കില്‍ ജഡേജ സിക്‌സര്‍ അടിക്കാന്‍ സാധ്യതയില്ലായിരുന്നു എന്നത് ഒരു പോസ്റ്റില്‍ ഒളിച്ചു കടത്തിയ 916 ന്യായീകരണം ആയിരുന്നു.. അതായത്, ആ സിക്‌സ് ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ വളരെ ചെറിയ സാധ്യത മാത്രം ആയിരുന്നു എന്ന് സാരം.. ജഡേജ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് ആക്രി പെറുക്കാന്‍ അല്ല എന്നൊന്ന് ഓര്‍ത്താല്‍ നല്ലത് സുഹൃത്തേ..

ഇതിലും വലിയ ഇതിഹാസങ്ങള്‍…അക്രം, വഖാര്‍ , അക്തര്‍….ഒരുമിച്ച് കളിച്ചിട്ടും ഇന്ത്യ ‘ക്ഷ’ വരപ്പിച്ച് വിട്ടവരാണ്.. എന്നിട്ടാണ് അരങ്ങേറ്റം നടത്തിയ നസീം ഷാ.. വിഷയത്തിലേക്ക് വരാം.. പരുക്ക് എന്നത് പാകിസ്താന്‍ താരങ്ങള്‍ സമ്മര്‍ദം മുറുകുന്ന കളികളില്‍ സ്ഥിരം എടുക്കുന്ന ഒരു തന്ത്രം ആണ്.. അക്തര്‍ സ്ഥിരം ഇതിന്റെ വക്താവ് ആയിരുന്നു..

ഇടക്ക് അഫ്രീദി, അതിലും മുന്‍പ് അക്വിബ് ജാവേദ് ..അഭിനേതാക്കള്‍ ഒരുപാട് ഉണ്ടെന്ന് കാലങ്ങളായി കളി കാണുന്നവര്‍ക്ക് അറിയാം.. കളിക്കിടയില്‍ കൂടുതല്‍ സമയം കിട്ടാനും , ബാറ്റ്‌സ്മാന്റെ ഫ്‌ലോ കളയാനും ആണ് ഈ വിദ്യ.. hamstring injury വന്ന ഒരു bowler പാഞ്ഞു വന്നു 140 എറിയുക എന്നൊക്കെ പറഞ്ഞാല്. ചെറിയൊരു കോമഡി ആണ്. ഇനി അഥവാ പരുക്ക് സത്യമാണ് എന്ന് തന്നെ വെക്കുക, എന്നാലും അയാളെ സിക്‌സ് അടിക്കാന്‍ പറ്റില്ല എന്നൊക്കെ തീര്‍ച്ച പറയാന്‍ എങ്ങിനെ സാധിക്കുന്നു ..

ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ നന്നായി കളിച്ചവര്‍ക്ക് അഭിനന്ദനം തീര്‍ച്ചയായും കിട്ടണം.. അത് ഭുവനേശ്വര്‍ ആയാലും നസീം ഷാ ആയാലും. പക്ഷേ ന്യായീകരിച്ച് ന്യായീകരിച്ച് ഇന്ത്യ രക്ഷപ്പെട്ടു എന്നുള്ള രീതിയില്‍ പോസ്റ്റുകള്‍ വരുമ്പോള്‍ ആണ് പ്രശ്‌നം.

ഇത് t20 cricket ആണ്.. സിക്‌സ് കിട്ടാതെ രക്ഷപ്പെട്ടു പോകും എന്ന് ഉറപ്പുള്ള ആരുമില്ല ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍… മഹാഭാരത കഥയിലെ ഒരു പ്രശസ്തമായ ചൊല്ലുണ്ട്..’ അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ / യുദ്ധഭൂമിയില്‍. (അത് അര്‍ജുനന്‍ ആയാലും ദുശ്ശാസനന്‍ ആയാലും ശരി.)

കടപ്പാട്: മലയാളം ക്രിക്കറ്റ് സോണ്‍

Latest Stories

വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷം

INDIAN CRICKET: ഇനി മുതൽ ഞാൻ കോമഡി പടങ്ങൾ കാണുന്നത് നിർത്തി നിന്റെയൊക്കെ എഴുത്ത്, കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്....; സംഭവം ഇങ്ങനെ

IPL 2025: നിനക്ക് അടിപൊളി ഒരു ബാറ്റ് ഉണ്ടല്ലോ, എന്നിട്ടും...റിങ്കു സിങിനെ കളിയാക്കി മുംബൈ ഇന്ത്യൻ ഇന്ത്യൻസ് താരങ്ങൾ; വീഡിയോ കാണാം

വര്‍ക്കലയില്‍ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവം; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല; പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് അമിത്ഷാ

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തി; വിശദമായ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും വെടിയുണ്ടകളും പിടിച്ചെടുത്തു

RCB VS GT: എന്നെ വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയവർ അല്ലെ നിങ്ങൾ, ഞാൻ ചെണ്ടയല്ല നിനക്ക് ഒകെ ഉള്ള പണിയെന്ന് മുഹമ്മദ് സിറാജ്; പഴയ തട്ടകത്തിൽ തീയായി രാജകീയ തിരിച്ചുവരവ്

ഹിന്ദുക്കളല്ലാത്തവരെ ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന; വഖഫ് ബില്ല് കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനെന്ന് അഖിലേഷ് യാദവ്

RCB VS GT: ചിന്നസ്വാമിയെ മരണവീടാക്കി കോഹ്‌ലി, ഗില്ലിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി മടക്കം; തോറ്റത് യുവ ബോളറോട്

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി