സഹതാപം, വെളുപ്പിക്കല്‍.. വളരെ കുറച്ച് ‘പ്രത്യേക sportsman spirit’ ഉള്ളവരോട് ആണ്.. കാരണം… ഇന്ത്യ-പാക് മത്സരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമോ, കളി തിരിച്ച പാണ്ഡ്യയുടെ പ്രകടനമോ ഓര്‍ക്കാതെ നസീം ഷായുടെ പരിക്കില്‍ ഉള്ളുരുകുന്ന ചിലര്‍ ( അവര്‍ക്ക് നസീം പാകിസ്ഥാന്‍ കളിക്കാരനും ഭുവനേശ്വരും പാണ്ഡ്യയും BCCI കളിക്കാരുമാണ്)
NB.. ഉടനെ മതം എന്ന് പറഞ്ഞു കരയാന്‍ വരട്ടെ.. മതം , രാഷ്ട്രീയം ഒന്നും ഇവിടെ വേണ്ട, നമുക്ക് cricket തന്നെ ആണ് വിഷയം.. അതാണ് പറയുന്നതും.. നസീം ഷായ്ക്ക് പരിക്ക് പറ്റിയില്ലെങ്കില്‍ ജഡേജ സിക്‌സര്‍ അടിക്കാന്‍ സാധ്യതയില്ലായിരുന്നു എന്നത് ഒരു പോസ്റ്റില്‍ ഒളിച്ചു കടത്തിയ 916 ന്യായീകരണം ആയിരുന്നു.. അതായത്, ആ സിക്‌സ് ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ വളരെ ചെറിയ സാധ്യത മാത്രം ആയിരുന്നു എന്ന് സാരം.. ജഡേജ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് ആക്രി പെറുക്കാന്‍ അല്ല എന്നൊന്ന് ഓര്‍ത്താല്‍ നല്ലത് സുഹൃത്തേ..
ഇതിലും വലിയ ഇതിഹാസങ്ങള്‍…അക്രം, വഖാര്‍ , അക്തര്‍….ഒരുമിച്ച് കളിച്ചിട്ടും ഇന്ത്യ ‘ക്ഷ’ വരപ്പിച്ച് വിട്ടവരാണ്.. എന്നിട്ടാണ് അരങ്ങേറ്റം നടത്തിയ നസീം ഷാ.. വിഷയത്തിലേക്ക് വരാം.. പരുക്ക് എന്നത് പാകിസ്താന്‍ താരങ്ങള്‍ സമ്മര്‍ദം മുറുകുന്ന കളികളില്‍ സ്ഥിരം എടുക്കുന്ന ഒരു തന്ത്രം ആണ്.. അക്തര്‍ സ്ഥിരം ഇതിന്റെ വക്താവ് ആയിരുന്നു..
ഇടക്ക് അഫ്രീദി, അതിലും മുന്‍പ് അക്വിബ് ജാവേദ് ..അഭിനേതാക്കള്‍ ഒരുപാട് ഉണ്ടെന്ന് കാലങ്ങളായി കളി കാണുന്നവര്‍ക്ക് അറിയാം.. കളിക്കിടയില്‍ കൂടുതല്‍ സമയം കിട്ടാനും , ബാറ്റ്‌സ്മാന്റെ ഫ്‌ലോ കളയാനും ആണ് ഈ വിദ്യ.. hamstring injury വന്ന ഒരു bowler പാഞ്ഞു വന്നു 140 എറിയുക എന്നൊക്കെ പറഞ്ഞാല്. ചെറിയൊരു കോമഡി ആണ്. ഇനി അഥവാ പരുക്ക് സത്യമാണ് എന്ന് തന്നെ വെക്കുക, എന്നാലും അയാളെ സിക്‌സ് അടിക്കാന്‍ പറ്റില്ല എന്നൊക്കെ തീര്‍ച്ച പറയാന്‍ എങ്ങിനെ സാധിക്കുന്നു ..
ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ നന്നായി കളിച്ചവര്‍ക്ക് അഭിനന്ദനം തീര്‍ച്ചയായും കിട്ടണം.. അത് ഭുവനേശ്വര്‍ ആയാലും നസീം ഷാ ആയാലും. പക്ഷേ ന്യായീകരിച്ച് ന്യായീകരിച്ച് ഇന്ത്യ രക്ഷപ്പെട്ടു എന്നുള്ള രീതിയില്‍ പോസ്റ്റുകള്‍ വരുമ്പോള്‍ ആണ് പ്രശ്‌നം.
ഇത് t20 cricket ആണ്.. സിക്‌സ് കിട്ടാതെ രക്ഷപ്പെട്ടു പോകും എന്ന് ഉറപ്പുള്ള ആരുമില്ല ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍… മഹാഭാരത കഥയിലെ ഒരു പ്രശസ്തമായ ചൊല്ലുണ്ട്..’ അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ / യുദ്ധഭൂമിയില്‍. (അത് അര്‍ജുനന്‍ ആയാലും ദുശ്ശാസനന്‍ ആയാലും ശരി.)
Read more
കടപ്പാട്: മലയാളം ക്രിക്കറ്റ് സോണ്‍