മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ മോശമായ ഫോമിൽ തുടരുന്ന താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരം പിന്നീട് കളിച്ച ഒരു മത്സരത്തിൽ പോലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല. കഴിഞ്ഞ ന്യുസിലാൻഡ് പര്യടനത്തിലും ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും ടീമിനായി മികച്ച റൺസ് സ്കോർ ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണ്.

ഇപ്പോഴിതാ നാലാം ടെസ്റ്റിന് മുൻപായി നടന്ന പരിശീലനത്തിലും രോഹിത് ഫ്ലോപ്പായി നിൽക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മലയാളി താരമായ ദേവദത്ത് പടിക്കലിന് മുൻപിലാണ് രോഹിത് അടിയറവ് പറഞ്ഞത്. വീഡിയോ വൈറൽ ആയതോടെ താരത്തിന് നേരെ ഒരുപാട് വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

മലയാളി താരമായ ദേവദത്ത് പടിക്കൽ ടീമിൽ ഒരു പാർട്ട് ടൈം ഓഫ് സ്പിന്നർ കൂടിയാണ്. പരിശീലനത്തിൽ ദേവദത്ത് എറിഞ്ഞ പന്ത് ബാക്ക്ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു രോഹിത് ശ്രമിച്ചത്. പക്ഷെ അദ്ദേഹത്തിനു അതു കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല നേരെ പാഡില്‍ പതിച്ചു. കൃത്യം എൽബിഡബ്ലിയു ആയി രോഹിത് പുറത്താണ് എന്നാണ് വീഡിയോ കണ്ട ആരാധകരുടെ വാദം. അന്താരഷ്ട്ര മത്സരങ്ങളിൽ ഇത് വരെയായി ഒരു വിക്കറ്റ് നേടാൻ ദേവദത്തിനു സാധിച്ചിട്ടില്ല. എന്നാൽ രോഹിത് ശർമ്മയെ മുട്ട് കുതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Read more

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബർ 26 വ്യാഴാഴ്ച മെൽബണിൽ ആരംഭിക്കും. പരമ്പരയിലെ ഇതുവരെയുള്ള മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 6.33 എന്ന മോശം ശരാശരിയിൽ 19 റൺസാണ് രോഹിത് നേടിയത്. ഈ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കിൽ താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടും.