ധോണി അസാധാരണമായ ഒന്നും ചെയ്തിട്ടില്ല, പൊള്ളാർഡ് പോലും..., മുൻ ചെന്നൈ നായകനെ പുകഴ്ത്തിയതിൽ ദേഷ്യപ്പെട്ട് ഹർഭജൻ സിംഗ്; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും കീപ്പർ എന്ന നിലയിലും ധോണി ഉണ്ടാക്കിയ ഓളം അത്രത്തോളം വലുതാണെന്ന് പറയാം. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നായകസ്ഥാനം ഋതുരാജിന് കൊടുക്കുമ്പോൾ അദ്ദേഹം ഫ്രാഞ്ചൈസിയെ അഞ്ച് കിരീടങ്ങളിലേക്ക് ഈ നാളുകളിൽ നയിച്ച് കഴിഞ്ഞിരുന്നു. മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ചെന്നൈയിൽ ധോണിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചെന്നൈയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു.

രണ്ട് ഫ്രാഞ്ചൈസികളും ഇന്ത്യൻ പ്രീമിയർ ലീഗ് ചാരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ ആണ്. ബദ്ധ വൈരികളായ ഇരുടീമുകളും യഥാക്രമം അഞ്ച് തവണ വീതം ട്രോഫി നേടിയിട്ടുണ്ട്. 2010-ൽ മുംബൈയും ചെന്നൈയും ആദ്യമായി ഫൈനലിൽ ഏറ്റുമുട്ടി. അന്ന് ചെന്നൈ 22 റൺസിന് മത്സരം ജയിച്ച് ആദ്യമായി ട്രോഫി ഉയർത്തി. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 168/5 എന്ന സ്കോർ നേടിയപ്പോൾ സുരേഷ് റെയ്ന 35 പന്തിൽ 3 സിക്‌സറുകളും ബൗണ്ടറികളും സഹിതം 57 റൺസ് നേടി.

15 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 22 റൺസാണ് ധോണി നേടിയത്. മുംബൈയ്‌ക്ക് ധാരാളം മാച്ച് വിന്നർമാർ ഉണ്ടായിരുന്നു, പക്ഷേ 146/9 എന്ന നിലയിൽ ഒതുങ്ങി. സച്ചിൻ 48 റൺസ് നേടിയെങ്കിലും മറ്റ് ബാറ്റ്‌സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഡെത്ത് ഓവറുകളിൽ കീറൺ പൊള്ളാർഡ് പരമാവധി ശ്രമിച്ചെങ്കിലും 10 പന്തിൽ 27 റൺസ് നേടിയ ഇന്നിങ്സിന് മുംബൈയെ ജയിപ്പിക്കാൻ സാധിച്ചിലല്ല. 3 ബൗണ്ടറിയും 2 സിക്സും പറത്തി.

സ്റ്റാർട്ട് സ്‌പോർട്‌സിലെ അവതാരകരിൽ ഒരാളായ തനയ് തിവാരി, കളിയിൽ മനോഹരമായ ഒരു സിക്‌സ് അടിച്ചതിന് ധോണിയെ പ്രശംസിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഹർഭജൻ സിംഗിനെ പ്രകോപിപ്പിച്ചു, മുൻ സിഎസ്‌കെ ക്യാപ്റ്റന് പ്രാധാന്യം നൽകിയതിന് അദ്ദേഹത്തെ ആക്ഷേപിച്ചു.

“ധോനി അസാധാരണമായതൊന്നും ചെയ്തില്ല. ആ കളിയിൽ കീറൺ പൊള്ളാർഡ് പോലും സിക്സറുകൾ പറത്തി. ഒരു കൈകൊണ്ട് സിക്‌സർ അടിക്കുന്നത് വലിയ കാര്യമല്ല. ഒരു കളിയിൽ അത് സംഭവിക്കുന്നു, ഹർഭജൻ സിംഗ് പറഞ്ഞു. അതേസമയം ധോണി ഈ സീസണിൽ നടത്തുനിന്ന് പ്രകടനത്തെ