വിരാട് കോഹ്‌ലി കളിക്കളത്തിൽ ഉള്ളപ്പോൾ അത് ആരാധർക്ക് ഒരേ സമയം വിനോദനവും ഒപ്പം വിരുന്നും സമ്മാനിക്കുന്ന കാഴ്ചയാണ്. സഹതാരങ്ങളുമായും ആരാധകരുമായും എതിരാളികളുമായും എല്ലാവരോടും ഒരേ പോലെ ചാർജായി ഇടപെടുന്ന കോഹ്‌ലിയെ നമ്മൾ കണ്ടിട്ടുണ്ട്. എന്തായാലും അദ്ദേഹം തന്റെ കരിയറിൽ ഏറ്റവും അധികം ബഹുമാനം കൊടുത്തിരുന്ന വ്യക്തി അത് എംഎസ് ധോണിയാണ്. ഏറെ നാളുകൾ ധോണിയുടെ കീഴിൽ ഉപനായകനായി സേവനം ചെയ്ത കോഹ്‌ലി ശേഷം നായക സ്ഥാനം ഏറ്റെടുത്തപ്പോൾ അതിന് അദ്ദേഹത്തെ ധോണിയുടെ നിർദ്ദേശങ്ങൾ സഹായിച്ചിട്ടുണ്ട്.
എന്തായാലും ഇപ്പോൾ ധോണിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് ലഭിച്ച സഹായത്തെക്കുറിച്ചും എല്ലാം സംസാരിച്ചിരിക്കുകയാണ് കോഹ്‌ലി. താൻ ഉപനായകനപ്പോഴും നായകനപ്പോഴും ഒകെ ഉള്ള ധോണിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“എംഎസ്ഡിയുടെ ചെവിയിൽ എപ്പോഴും ഞാൻ ഉണ്ടായിരുന്നു, ഫീൽഡ് പ്ലേസ്‌മെന്റുകളും ബൗളിംഗ് മാറ്റങ്ങളും ഞാൻ ഇപ്പോഴും നിർദ്ദേശിച്ചു. എനിക്ക് ഭ്രാന്താണെന്ന് ധോണി കരുതിയിരിക്കണം,” ആർസിബി നടത്തിയ ഒരു പരിപാടിക്കിടെ കോഹ്‌ലി പറഞ്ഞു.
ഇത് കൂടാതെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം എന്തുചെയ്യുമെന്ന് ഉറപ്പില്ലെന്നും വിരാട് പറഞ്ഞു. എന്നിരുന്നാലും, യാത്ര എപ്പോഴും ഒരു സ്വപ്നമായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഐപിഎൽ 2025 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഇറങ്ങുന്ന കോഹ്‌ലി കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാൻ ശ്രമിക്കും. ആദ്യ പോരാട്ടത്തിൽ അവർ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ നേരിടും.