ദ്രാവിഡിന് പകരം ധോണി ഇന്ത്യൻ പരിശീലകനാകണം, എന്നാലേ ഇന്ത്യ ഗതി പിടിക്കുക ഉള്ളു; തുറന്നടിച്ച് ഇതിഹാസം

ഇത്തവണത്തെ മോശം ലോകകപ്പിന് ശേഷം നായക സ്ഥാനത്തു നിന്ന് രോഹിത് ശർമയേയും പരിശീലക സ്ഥാനത്തു നിന്ന് രാഹുൽ ദ്രാവിഡിനെയും മാറ്റണമെന്ന് പലരും ആവശ്യം ഉന്നയിച്ചിരുന്നു. ദ്രാവിഡ് പരിശീലകൻ ആയതിന് ശേഷം വളർച്ചയിൽ ആയിരുന്ന ടീമിന് തളർച്ച ആണുണ്ടായതെന്നും ഒരു സീനിയർ ടീമിനെ പരിശീലിപ്പിക്കാനുള്ള കപാസിറ്റിയൊന്നും ദ്രാവിഡിനില്ല എന്നും ആരാധകർ പറഞ്ഞു. പാകിസ്ഥാൻ മുൻ താരം സൽമാൻ ബട്ട് ഇതുമായി ബന്ധപ്പെട്ട അഭിപ്രായമാണ് പറയുന്നത്.

അതിനാൽ തന്നെ സൽമാൻ ബട്ട് പറയുന്നത് ദ്രാവിഡ് മാറണമെന്നും പകരം ഹോൺ പരിശീലകൻ ആകണമെന്നുമാണ്- ” ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ് എന്നിവരൊക്കെ മികച്ച താരങ്ങളും ക്രിക്കറ്റ് ബുദ്ധി ഉള്ളവരുമാണ്. എന്നാൽ ധോണി അവരെക്കാൾ ഒകെ മികച്ച പരിശീലകനാകും. ഇപ്പോഴത്തെ സിസ്റ്റവുമായി ബന്ധപ്പെട്ട് കൂടുതൽ അഡ്ജസ്റ് ചെയ്യാൻ അയാൾക്ക് പറ്റും.”

ഒരു പരിശീലകൻ എന്നുവച്ചാൽ ടീമിൻ്റെ മെന്റർ കൂടിയാണ്. ഈ കാര്യങ്ങളിൽ ധോണി എത്രത്തോളം സക്സസ്ഫുൾ ആണെന്ന് നോക്കുമ്പോൾ അദ്ദേഹം തന്നെയാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി എൻ്റെ ആദ്യ ചോയ്സ്. മികച്ച കാര്യങ്ങൾ എന്തെങ്കിലും സംഭവിക്കണമെങ്കിൽ റിസ്ക്കുകൾ എടുക്കണം. അത് ഇല്ലാത്ത കാര്യങ്ങളിൽ ഒന്നും നടക്കില്ല.

Read more

കൂടുതൽ താരങ്ങളെ പരിശീലിപ്പിക്കുന്നത് അല്ല റിസ്ക്. അവർക്ക് കൂടുതൽ അവസരങ്ങൾ നൽകി അവരെ പെർഫെക്റ്റ് ആകുകയാണ് യഥാർത്ഥ മികവ്- ബട്ട് പറഞ്ഞു.