ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമുണ്ടായിട്ടും കെഎല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തേണ്ടതിനെ അനുകൂലിച്ച് ഇന്ത്യന്‍ മുന്‍ താരം വെങ്കടപതി രാജു. ആദ്യ ഇന്നിംഗ്സില്‍ ഡക്ക് റജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ടാം സെയില്‍ 12 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്.എന്നിരുന്നാലും, രാഹുല്‍ മറ്റൊരു അവസരം അര്‍ഹിക്കുന്നുവെന്ന് മുന്‍ സ്പിന്നര്‍ വെങ്കിടപതി രാജു കരുതുന്നു.
പ്ലേയിംഗ് ഇലവനെ മാറ്റാന്‍ പാടില്ല. ഞാന്‍ ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ അതേ ടീമിനൊപ്പം പോകും. ബാറ്റിംഗ് ഓര്‍ഡറില്‍ നിങ്ങള്‍ക്ക് അനുഭവപരിചയം ആവശ്യമാണ്. നിങ്ങള്‍ക്ക് കെ എല്‍ രാഹുലിനെ ബെഞ്ച് ചെയ്യാന്‍ കഴിയില്ല. പൂനെയില്‍ അടുത്ത ടെസ്റ്റ് മത്സരത്തില്‍ കളിപ്പിക്കണം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇപ്പോഴും പോയിന്റ് പട്ടികയില്‍ മുന്നിലാണ്. രോഹിത് പോസിറ്റീവ് ക്യാപ്റ്റനാണ്. അവന് പോസിറ്റീവ് സമീപനത്തോടെ പോകുന്നു. കഴിഞ്ഞത് കഴിഞ്ഞുവെന്നും അടുത്ത ഗെയിം വിജയിക്കാനുള്ള സമയമാണിതെന്നും അറിയാം. അദ്ദേഹം അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്- വെങ്കടപതി രാജു പറഞ്ഞു.
ഓസ്ട്രേലിയയില്‍ കളിക്കാന്‍ പോകുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചും ഇന്ത്യ ചിന്തിക്കണം, പരിഭ്രാന്തരാകേണ്ടതില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ രാഹുലിനെ കളിക്കാം. നല്ല കളിക്കാരനായതിനാല്‍ അവന് തിരിച്ചുവരുമെന്ന് എനിക്കറിയാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more
അതേസമയം, വരാനിരിക്കുന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ കളിക്കാന്‍ യോഗ്യനാണ്. കൂടാതെ ഹെഡ് കോച്ച് ഗംഭീറും രോഹിതും രാഹുലിനേയും സര്‍ഫറാസ് ഖാനേയും തിരഞ്ഞെടുക്കേണ്ടിവരും. ബെംഗളൂരുവില്‍ രണ്ടാം ഇന്നിങ്സില്‍ 150 റണ്‍സാണ് യുവതാരം നേടിയത്.