എട്ടുപേര്‍ പുറത്തായത് പത്ത് റണ്‍സ് പോലും നേടാതെ ; പാകിസ്ഥാന്‍ ലോക കപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി

എട്ടു ബാറ്റര്‍മാര്‍ രണ്ടക്കം പോലും കാണാതെ പുറത്താകുകയും ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനു പുറത്താകുകയും ചെയ്ത പാകിസ്താന്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി മാറി. നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്‌ളണ്ടിനോടു വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പാകിസ്താന്‍ പുറത്തായത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 106 റണ്‍സിന് പുറത്താകുകയായിരുന്നു. 19.2 ഓവറില്‍ ഇംഗളണ്ട്് സ്‌കോര്‍ മറികടക്കുകയും ചെയ്തു. മത്സരത്തില്‍ ജയം നേടിയ ഇംഗ്‌ളണ്ട് സെമി സാധ്യത കൂട്ടുകയും ചെയ്തു. ഈ ജയത്തോടെ ഇംഗ്‌ളണ്ട് ഇന്ത്യയെ പിന്നിലാക്കി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക ഉയര്‍ന്നു. അടുത്ത മത്സരത്തില്‍ ബംഗ്‌ളാദേശിനെ തോല്‍പ്പിക്കാനായാല്‍ ഇംഗ്‌ളണ്ട്് സെമിയില്‍ കടക്കും. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

പാക് ടീമിന്റെ എട്ടുപേരാണ് രണ്ടക്കം പോലും കാണാതെ പുറത്തായത്. ഓപ്പണര്‍ സിദ്രാ അമീന്‍ ആയിരുന്നു പാക് ടീമിന്റെ ടോപ് സ്‌കോറര്‍. 32 റണ്‍സിന് സിദ്രാ അമീനെ ബ്രണ്ട് പുറത്താക്കി. 24 റണ്‍സ് എടുത്ത സിദ്രാ നവാസായിരുന്നു രണ്ടാമത്തെ ടോപ് സ്‌കോറര്‍. 11 റണ്‍സ് എടുത്ത ഒമൈമാ സൊഹൈല്‍ ആണ് പാകിസ്താന്‍ ടീമിന്റെ മൂന്നാമത്തെ മികച്ച സ്‌കോറര്‍.

ഓപ്പണര്‍ നഹീദാ ഖാന്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നായിക ബിസ്മാ മാറൂഫ് ഒമ്പത് റണ്‍സിനും നിദാ ദര്‍ നാലു റണ്‍സിനും ആലിയ റിയാസ് ഒമ്പത് റണ്‍സിനും ഫാത്തിമാ സനാ നാലു റണ്‍സിനും ഡിയാനാ ബെയ്ഗ് ആറു റണ്‍സിനും അയ്മന്‍ അന്‍വര്‍ പൂജ്യതതിനും നശ്രാ സന്ധു ഒരു റണ്‍സിനും പുറത്താകുകയായിരുന്നു.

Read more

ദാനിയേല വ്യാറ്റിന്റെ അര്‍്ദ്ധശതകമായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്. 76 റണ്‍സായിരുന്നു താരം നേടിയത്. മൂന്നു വിക്കറ്റുകള്‍ വീതംനേടിയ ബ്രണ്ടും എക്‌ളെസ്റ്റണുമാണ് പാകിസ്താനെ വീഴ്ത്തിയത്.  സ്‌കോര്‍ ഇംഗ്‌ളണ്ട് ഒരുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇംഗ്‌ളണ്ടിന്റെ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് 24 റണ്‍്‌സ് എടുത്തു പുറത്താകുകയായിരുന്നു.