ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് മുടങ്ങിയതല്ല വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രധാന പ്രശ്‌നമെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്ര് ബോര്‍ഡ് ഐ.സി.സിയ്ക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് ബട്ടിന്റെ വിമര്‍ശനം.
‘4 കോടി പൗണ്ടിന്റെ നഷ്ടത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കാകുലരാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം മാത്രമേ ആവശ്യമുള്ളൂ. മത്സരത്തെക്കുറിച്ച് അവര്‍ സംസാരിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. അവര്‍ ഇന്‍ഷുറന്‍സ് പണം നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ‘ദയവായി മത്സരം കളിക്കുക, പോയിന്റുകള്‍ വളരെ പ്രധാനമാണ്, പരമ്പര തോല്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ അങ്ങനെ ഒന്നും അവര്‍ എഴുതിയിട്ടില്ല’ ബട്ട് പറഞ്ഞു.
Read more
ഇരു രാജ്യത്തിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മത്സരത്തിന്റെ ഫലത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനാലാണ് ഇ.സി.ബി ഐ.സി.സിയ്ക്ക് കത്തയച്ചത്. മത്സരം ഉപേക്ഷിച്ചതിനാല്‍ തങ്ങള്‍ക്ക് ഏകദേശം 400 കോടി രൂപ നഷ്ടം വന്നുവെന്നാണ് ഇംഗ്ലിഷ് ബോര്‍ഡ് പറയുന്നത്. അതിനാല്‍ മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡ് വാദിക്കുന്നത്.