ഏറെക്കുറെ എല്ലാ ദിവസവും ഒന്നിലധികം ട്വിസ്റ്റുകളും തിരിവുകളും നിറഞ്ഞ ഏറ്റവും ആവേശകരമായ ഒരു ആഷസ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. അഞ്ച് ടെസ്റ്റുകളില്‍ നാലെണ്ണത്തിനും ഫലമുണ്ടായി. നാലാമത്തെ ടെസ്റ്റ് മഴയെ തുടര്‍ന്ന് സമനിലയില്‍ അവസാനിച്ചു. ഓസ്ട്രേലിയക്ക് കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതിന് ശേഷം പരമ്പര 2-2 ന് സമനിലയില്‍ എത്തിച്ചതില്‍ ഇംഗ്ലണ്ടിന് അഭിമാനിക്കും.
ഈ പോരാട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആതിഥേയരെ പ്രശംസിച്ചു. പരമ്പരയില്‍ 0-2 ന് പിന്നിലായ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ് ക്രിക്കറ്റിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനുള്ള ആദരവാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.
‘2-0 എന്ന നിലയില്‍ നിന്ന് സമനിലയിലേക്ക്. ഈ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യത്തിനുള്ള ആദരവാണ്. തിരിച്ചുവരാനുള്ള കഴിവ് ഈ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന സ്വഭാവത്തിന്റെ ആഴവും മാനസിക ദൃഢതയും പ്രകടമാക്കുന്നു. ദീര്‍ഘകാലത്തേക്ക് ഓര്‍ത്തിരിക്കാന്‍ ഒരു പരമ്പര- സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞു.
Read more
അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചത്. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി.