എത്ര വലിയ ടീമായാലും ഇന്ത്യയില്‍ കളിക്കുമ്പോള്‍ വിജയ സാധ്യത കുറവാണെന്ന് ന്യൂസിലാന്റ് താരം റോസ് ടെയ്‌ലര്‍. ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തെ കുറിച്ച് തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും എന്നാല്‍ അതിനെ മറികടക്കുക എന്നത് അതി കഠിനമാണെന്ന് അറിയാമെന്നും ടെയ്‌ലര്‍ പറഞ്ഞു.
‘ഏത് സമയത്തും നിങ്ങള്‍ ഇന്ത്യയെ സ്വന്തം അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍, നിങ്ങള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ആയിരുന്നാലും അല്ലെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എവിടെ ഇരുന്നാലും, നിങ്ങള്‍ അണ്ടര്‍ഡോഗ് (വിജയ പ്രതീക്ഷയില്ലാത്തയാള്‍) ആകും. അവര്‍ കുറച്ച് കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നു. പക്ഷേ അവര്‍ ഇപ്പോഴും ഒരു മികച്ച ടീമാണ്. ഈ അവസ്ഥകള്‍ നന്നായി അറിയാം.’
‘ഈ സാഹചര്യങ്ങളുമായി നാം അതുമായി പൊരുത്തപ്പെടുന്ന രീതിയാണ് പ്രധാനം. ചില താരങ്ങള്‍ മുമ്പ് പലതവണ ഇവിടെ കളിച്ചിട്ടുണ്ട്. ആ അനുഭവം ഉപയോഗിച്ച് കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ അത് കഠിനമായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം’ റോസ് ടെയ്‌ലര്‍ പറഞ്ഞു.
Read more
ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ 73 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇതോടെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിനും സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട രോഹിത് ശര്‍മ്മയ്ക്കും അഭിമാനിക്കാവുന്ന തുടക്കം ലഭിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 25 ന് അരംഭിക്കും.