ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് സഞ്ജു നേടിയിരുന്നു. അടുപ്പിച്ച് രണ്ട് മത്സരങ്ങൾ സെഞ്ചുറി നേടുന്ന ആദ്യ ടി 20 ബാറ്റർ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ ഹാട്രിക്ക് സെഞ്ചുറി പ്രതീക്ഷിച്ച താരത്തിന് ഇന്ന് നിരാശപ്പെടേണ്ടി വന്നു. ഇപ്പോൾ നടക്കുന്ന രണ്ടാം ടി-20 യിലെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ പൂജ്യനായി മടങ്ങി. വിക്കറ്റ് നേടിയത് സൗത്ത് ആഫ്രിക്കയുടെ മാർക്കോ ജാൻസനാണ്. ജാൻസന്റെ എക്സ്ട്രാ പേസ് ജഡ്ജ് ചെയ്യുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു.
നിലവിൽ ഇന്ത്യൻ ബാറ്റർമാരെ പിടിച്ച് നിർത്തുന്നതിൽ സൗത്ത് ആഫ്രിക്കൻ ബോളർമാർ വിജയിച്ചിട്ടുണ്ട്. മികച്ച പ്രകടനം തന്നെയാണ് ബോളർമാർ കാഴ്ച വെച്ചത്. മാർക്കോ ജാൻസൻ, ജെറാദ് കോട്സി, ആദിൽ സിംലയിൻ, ഐഡൻ മാർക്രെം, എങ്കബാ പീറ്റർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
രണ്ടാം ഓവറിൽ യുവ താരം അഭിഷേക് ശർമ്മ 5 പന്തിൽ 4 റൺസ് മാത്രമാണ് നേടിയത്. പിന്നീട് വന്ന സൂര്യ കുമാർ യാദവ് 9 പന്തിൽ 4 റൺസ് നേടി നിറം മങ്ങി. ഇതോടെ കളി സൗത്ത് ആഫ്രിക്കയുടെ വരുതിയിലാക്കി. നിരവധി ബോളുകൾ ഡോട്ട് ആക്കിയെങ്കിലും ഹാർദിക് പാണ്ട്യ 45 പന്തിൽ 39* നേടി പൊരുതി. കൂടാതെ തിലക് വർമ്മ 20 പന്തിൽ 20, അക്‌സർ പട്ടേൽ 21 പന്തിൽ 27, അർശ്ദീപ് സിങ് 6 പന്തിൽ 7* എന്നിവർ ചേർന്നാണ് ഇന്ത്യയെ 120 ഇൽ എത്തിച്ചത്.