ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരം നടക്കുന്നതിന് മുമ്പ് പാക്ക് ടീമിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. പാക്കിസ്ഥാന് പേസര്‍ നസീം ഷായുടേയും പാക്ക് താരങ്ങളുടെയും ചിത്രമാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ മിനിട്ടുകള്‍ക്കുള്ളില്‍ വൈറലായിട്ടുണ്ട്.
Urvashi Rautela is secretly supporting Pakistani team 🇵🇰 😂 🤣#NaseemShah #INDvsPAK #INDvPAK #AsiaCup23 pic.twitter.com/Yggn7pE4M1
— Itachi 🎗 🇵🇰 (@uchiha_spurs_10) September 2, 2023
മുമ്പ് ദുബായില്‍വച്ച് ഇന്ത്യ പാക്കിസ്ഥാന് മത്സരം നടന്നപ്പോള്‍ കളി കാണാന്‍ നടി സ്റ്റേഡിയത്തിലെത്തിയിരുന്നു. അന്നുള്ള ഇവരുടെ ദൃശ്യങ്ങളും വൈറലായിരുന്നു. മത്സരത്തിനു ശേഷം ഉര്‍വശിയെയും നസീം ഷായെയും ടിവിയില്‍ കാണിച്ചതിന്റെ ദൃശ്യങ്ങള്‍ നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഉര്‍വശി രഹസ്യമായി പാക്കിസ്ഥാന് ടീമിനെ പിന്തുണയ്ക്കുന്നെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. എന്നാല്‍, ഉര്‍വശിയെ പിന്തുണച്ചും നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള പോരാണ് നടക്കുന്നത്.
Shubman Gill is treating Naseem Shah with respect today to save Rishabh Pant from Urvashi Rautela.🤣🤣😝😝 pic.twitter.com/ImEFYnY8bB
— Vindu (@Vidhan382233) September 2, 2023
ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാന് പോരാട്ടത്തിനു തൊട്ടുമുന്‍പായിരുന്നു ഉര്‍വശി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസുമായെത്തിയത്. നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉന്നയിക്കുന്നത്. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് 238 റണ്‍സിനു നേപ്പാളിനെ തോല്പിച്ചിരുന്നു.
Bollywood actress Urvashi Rautela shared a story of #INDvsPAK clash featuring Naseem Shah 😎#INDvsPAK #PAKvIND #pakvsind Rain pic.twitter.com/VyA063wyXU
— Dr. Radhika Chaudhary (@Radhika8057) September 2, 2023
അതേസമയം, ഏഷ്യ കപ്പ് ഓപ്പണറില്‍ പാകിസ്താന് മുന്നില്‍ 267 റണ്‍സ് വിജയലക്ഷ്യം ടീം ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പ് പല്ലേകലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിലംപൊത്തുകയായിരുന്നു. ഇഷാന് കിഷനും ഹര്‍ദിക് പാണ്ഡ്യയുമൊഴിച്ചുള്ള ബാറ്റര്‍മാരെല്ലാം പാക് പേസര്‍മാര്‍ക്ക് മുന്നില്‍ പൊരുതാതെ കീഴടങ്ങി. ആര്‍ക്കും 20 റണ്‍സ് പോലും തികക്കാന്‍ കഴിഞ്ഞില്ല. വാലറ്റത്ത് 14 പന്തില്‍ 16 റണ്‍സെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. സ്കോര്‍: ഇന്ത്യ – 266
Urvashi Rautela's instagram story…
Naseem thoda Bach ke 😂#NaseemShah #INDvsPAK #AsiaCup23 #urvashirautela pic.twitter.com/Gn4CqDOWXs— Kokonuts (@Artful_Minx) September 2, 2023
Read more
രോഹിത് ശര്‍മയെയും (22 പന്തുകളില്‍ 11 റണ്‍സ്) വിരാട് കോഹ്ലിയെയും (ഏഴ് പന്തുകളില്‍ നാല് റണ്‍സ്) ഏഴ് ഓവറുകള്‍ക്കുള്ളില്‍ ബൗള്‍ഡാക്കി മടക്കി ഷഹീന് അഫ്രീദിയാണ് പാകിസ്താന് ബ്രേക് ത്രൂ നല്‍കിയത്. ?ശ്രേയസ് അയ്യരെയും (ഒമ്പത് പന്തുകളില്‍ 14) ശുഭ്മാന്‍ ഗില്ലിനെയും (32 പന്തുകളില്‍ 10) ഹാരിസ് റൗഫും മടക്കിയയച്ചു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ഷഹീന് അഫ്രീദിക്കൊപ്പം പേസര്‍മാരായ റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റുകളെടുത്തു.